തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍, മന്ത്രിമാരായ എം.ബി രാജേഷ്, കെ.രാജന്‍ പ്രതിപക്ഷ നേതാവ് എന്നിവര്‍ ആര്യാടന്‍ ഷൗക്കത്തിനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.
മണ്ഡലത്തിലെ ഇടത് എം എല്‍ എയായിരുന്ന പി. വി അന്‍വര്‍ രാജിവച്ച ഒഴിവിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2016നു ശേഷം ആദ്യമായാണ് യു.ഡി.എഫ് നിലമ്പൂരില്‍ വിജയിക്കുന്നത്. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. ആര്യാടന്‍ ഷൗക്കത്തിന് 77,737 വോട്ടുകളും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍19,760 വോട്ടുകളുമായിരുന്നു ലഭിച്ചത്.
Related News