തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ രൂപേല്‍, രാഹുല്‍, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. 12 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. 9 പേരെ രക്ഷപെടുത്തി. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അപകടം.
കൊടകര ടൗണിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ഇരുനില കെട്ടിടമാണ് തകര്‍ന്നു വീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ന്നത്.
Related News