തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലെയും നിലമ്പൂര്‍ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (ജൂണ്‍ 27) കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഇടുക്കിയിലും വയനാടും അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പായ റെഡ് അലര്‍ട്ടും മറ്റ് മൂന്ന് ജില്ലകളിലും തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.
സംസ്ഥാനത്തെ പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. മുല്ലപ്പെരിയാല്‍ ഉള്‍പ്പെടെ പല ഡാമുകളും തുറന്നതോടെയാണ് നദികളില്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത്. നദി തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Related News