ബംഗളൂരു: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവതി നിര്‍മാണം നടന്നുകൊണ്ടിരുന്ന ഫ്‌ലാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്ന് വീണുമരിച്ചു. ബംഗളൂരു പരപ്പന അഗ്രഹാരയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ഇരുപതുകാരിയായ യുവതി താഴെ വീണത്. ബീഹാര്‍ സ്വദേശിനിയാണ്. കുറച്ചുനാള്‍ മുമ്പ് ബംഗളൂരുവില്‍ എത്തിയ യുവതി ഒരു ഷോപ്പിംഗ് മാളില്‍ ജോലിചെയ്യുകയായിരുന്നു.
അര്‍ധരാത്രിയോടെ യുവതീ യുവാക്കള്‍ അടങ്ങിയ ഒരു സംഘത്തോടൊപ്പമാണ് യുവതി നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലേക്ക് പോയതെന്ന് പറയുന്നു. ഇവിടെവച്ച് പ്രണയബന്ധങ്ങളെച്ചൊല്ലി ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായെന്നും പിന്നീട് റീല്‍സ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി താഴെ വീഴുകയായിരുന്നുവെന്നും പറയുന്നു. ലിഫ്റ്റ് സ്ഥാപിക്കാന്‍ ഒഴിച്ചിട്ടിരുന്ന ഭാഗത്തിലൂടെയാണ് യുവതി താഴേക്ക് വീണത്. അപകടം നടന്നയുടന്‍ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു.
കെട്ടിടത്തില്‍ പാര്‍ട്ടിനടത്തിയെന്നും റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. യുവതിയോടൊപ്പം ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അപകട മരണമാണോ, അപായപ്പെടുത്തിയതാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Related News