എടവണ്ണ : പ്ലസ് 2, എസ്.എസ്.എല്‍.സി, USS, മദ്രസ്സ പൊതുപരീക്ഷ എന്നിവയില്‍ ഉന്നത വിജയം നേടിയ എടവണ്ണ മഹല്ല്ല്‍ നിന്നും ജിദ്ദയിലുളള പ്രവാസികളുടെയും മുന്‍ പ്രവാസികളുടെയും കുട്ടികളെ ജിദ്ദ - എടവണ്ണ മഹല്ല് കമ്മറ്റി അവാര്‍ഡ് നല്‍കി ആദരിച്ചു. എടവണ്ണ കടവത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 43 ഓളം കുട്ടികളെ ആദരിച്ചു.
ചടങ്ങില്‍ ഇക്ബാല്‍ മാസ്റ്റര്‍ സ്വാഗതം പറയുകയും കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും ചെയ്തു. സാദിഖ് വി. പി. അധ്യക്ഷത വഹിച്ചു. എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. അഭിലാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ലോക പ്രശസ്ത ഗവേഷണ സ്ഥാപനമായ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്ന എടവണ്ണക്കാരനായ Dr. Ghanim Fajish പങ്കെടുക്കുകയും കുട്ടികളുമായി ഗവേഷണ വിഷയങ്ങളില്‍ സംവദിക്കുകയും ചെയതു. എടവണ്ണ മണ്ഡലം KNM പ്രസിഡന്റ് പ്രൊഫ. അബ്ദുല്‍ അസീസ് മുഖ്യ പ്രഭാഷണം നടത്തി. എംപിഅബ്ദുള്‍കരീം സുല്ലമി ലഹരിക്ക് എതിരെ ഉത്‌ബോധന പ്രസംഗം നടത്തി. സമീര്‍ കടവത്ത് നന്ദി പറഞ്ഞു. ചടങ്ങ് സക്കീര്‍, സാജിദ് ബാബു, ആരിഫ്, ഷൈജു , ശാഫി മരുന്നന്‍, റാഫി മതാരി, അഹമ്മദ് കുട്ടി പാലപ്പെറ്റ എന്നിവര്‍ നിയന്ത്രിച്ചു.
Related News