ജിദ്ദ: റിഹാബിലെ ഫൈസലിയ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ വെച്ച് നടന്ന തലശ്ശേരി മാഹി വെല്‍ഫെയര്‍ അസോസിയേഷന്‍ (ടി.എം.ഡബ്ല്യു.എ. ജിദ്ദ) ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2025ന് ആവേശകരമായ പരിസമാപ്തി. മൂന്ന് ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളില്‍ പ്രൊഫഷണല്‍ ഗ്രൂപ്പില്‍ നിഷാദ്. പി. - ബുജൈര്‍ സഖ്യവും, അമച്വര്‍ ഗ്രൂപ്പില്‍ മുഹമ്മദ് ഷമീം - അലിയാസര്‍ സഖ്യവും ബിഗിനേഴ്സ് ഗ്രൂപ്പില്‍ മാസിന്‍ മുഹമ്മദ് - അര്‍ഷദ് സഖ്യവും ചാമ്പ്യന്മാരായി.
പ്രൊഫഷണല്‍ ഗ്രൂപ്പില്‍ മുഹമ്മദ് ശര്‍ഷാദ് - ഫഹദ് സഖ്യവും, അമച്വര്‍ ഗ്രൂപ്പില്‍ അഷ്റഫ് ഇബ്രാഹിം - അനസ് ഇടിക്കിലകത്ത് സഖ്യവും, ബിഗിനേഴ്സ് ഗ്രൂപ്പില്‍ റയൂഫ് യൂസുഫ് - ശമല്‍ സഖ്യവും അത്യുജ്ജ്വല പോരാട്ടത്തിനൊടുവില്‍ രണ്ടാം സ്ഥാനക്കാരായി.
പതിനെട്ട് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റ് ഫാദില്‍ അനീസിന്റെ ഖിറാഅത്തോടെ ആരംഭിച്ചു. പ്രസിഡന്റ് അര്‍ഷദ് അച്ചാരത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മഖ്ബൂല്‍.കെ.കെ. സ്വാഗതം പറഞ്ഞു. സലീം.വി.പി. ആശംസ നേര്‍ന്നു.
ഇവന്റ്‌സ് ഹെഡ് സംഷീര്‍.കെ.എം. അധ്യക്ഷത വഹിച്ച സമ്മാനദാനച്ചടങ്ങിന് മഖ്ബൂല്‍ നേതൃത്വം നല്‍കി. അര്‍ഷദ്, ദാവൂദ് കൈദാല്‍, മുഹമ്മദ് നിര്‍ഷാദ്, സംഷീര്‍. കെ.എം., റിജാസ് അസ്സൈന്‍, അബ്ദുല്‍ റാസിഖ്.വി.പി. എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. സിയാദ് കിടാരന്‍, ജസീം ഹാരിസ്, സഹനാസ് ബക്കര്‍, സുബ്ഹാന്‍, ഹസന്‍ സഫറുള്ള, അബുബക്കര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
Related News