ചാലക്കുടി: വാല്‍പ്പാറയില്‍ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം തേയിലത്തോട്ടത്തില്‍ നിന്ന് കണ്ടെത്തി. പച്ചമല എസ്റ്റേറ്റ് പ്രദേശത്തെ തോട്ടം തൊഴിലാളികളായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെയും മോണിക്ക ദേവിയുടെയും മകള്‍ റൂസിനിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്. പെണ്‍കുട്ടിക്കായി അപ്പോള്‍ മുതല്‍ വ്യാപകമായി തിരച്ചില്‍ നടത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലാണ് നടത്തിയത്.
കുട്ടിയെ പുലിടികൂടിയതു കണ്ട അമ്മയുടെ നിലവിളികേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ തോട്ടം തൊഴിലാളികളാണ്. കുട്ടിയുടെ ഉടുപ്പിന്റെ ഭാഗവും പിന്നീട് കണ്ടെത്തി. ഡോഗ് സ്‌ക്വാഡിനെ എത്തിച്ചും ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ലായിരുന്നു. ഇന്നു വീണ്ടും തിരിച്ചില്‍ തോട്ടം തൊഴിലാളുകളുടെ കൂടി സഹായത്തോടെ തിരിച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. വീടിന്റെ മുറ്റത്ത് കുട്ടി കളിക്കുമ്പോഴാണ് പുലി കടിച്ചു കൊണ്ടു പോയത്. തേയിലത്തോട്ടത്തിലേക്കാണഅ കുട്ടിയെ പുലി കൊണ്ടുപോയതെന്ന് അമ്മ പോലീസിനോട് പറഞ്ഞിരുന്നു. പകുതി ഭക്ഷിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടിയത്.
തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍. രണ്ടു ദിവസം മുന്‍പാണ് നാട്ടില്‍ നിന്ന് കുടുംബം ഇവിടെ എത്തിയതെന്നു പറയുന്നു.
Related News