l o a d i n g

ഇന്ത്യ

ഔദ്യോഗിക ജീവിതത്തില്‍ നാലരപ്പതിറ്റാണ്ട്, അമിതാഭ് കാന്ത് പടിയിറങ്ങി

Thumbnail

ന്യൂദല്‍ഹി - കേരളത്തിന്റെ ടൂറിസം മേഖലയില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കിയ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച, 1980 ബാച്ച് കേരളാ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അമിതാഭ് കാന്ത് 45 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തിന് വിരാമം കുറിച്ചു. ഇന്ത്യയുടെ ജി20 ഷെര്‍പ്പ പദവിയില്‍നിന്നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. കേന്ദ്രത്തിലും കേരളത്തിലും നിരവധി സുപ്രധാന പദവികള്‍ വഹിച്ചുകൊണ്ട് രാജ്യത്തിന്റെ പരിഷ്‌കരണ അജണ്ട രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

നീതി ആയോഗിന്റെ സി.ഇ.ഒ. സ്ഥാനത്ത് ആറുവര്‍ഷം പൂര്‍ത്തിയാക്കി ഒരു മാസത്തിനുശേഷം, 2022 ജൂലൈയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ജി20 ഷെര്‍പ്പയായി നിയമിച്ചത്. 2023-ല്‍ ഇന്ത്യയുടെ ജി20 അധ്യക്ഷതയ്ക്ക് മുന്നോടിയായാണ് ഈ നിയമനം.

'ഇന്ത്യയുടെ വളര്‍ച്ചാ പാതയെ രൂപപ്പെടുത്തിയ വികസന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചതിനും ജി20 ഷെര്‍പ്പ സ്ഥാനത്തുനിന്നുള്ള എന്റെ രാജി സ്വീകരിച്ചതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാന്‍ അഗാധമായി നന്ദിയുള്ളവനാണ്,' അമിതാഭ് കാന്ത് ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ കുറിച്ചു.

സമയബന്ധിതമായ കാര്യനിര്‍വഹണത്തിനും ആശയവിനിമയ ശേഷിക്കും പേരുകേട്ട 69 കാരനായ അമിതാഭ് കാന്ത്, ഇനി 'സ്വതന്ത്ര സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, തിങ്ക് ടാങ്കുകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍' എന്നിവയുമായുള്ള തന്റെ ബന്ധം ശക്തിപ്പെടുത്താനാണ് ഒരുങ്ങുന്നത്. ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളിലും ഇലക്ട്രിക് മൊബിലിറ്റിയിലും അദ്ദേഹത്തിനുള്ള താല്‍പ്പര്യം ശ്രദ്ധേയമാണ്. ബിസിനസ്, സര്‍ക്കാര്‍ തലങ്ങളിലെ പ്രമുഖരുമായി ബന്ധപ്പെടാന്‍ കഴിവുള്ള അപൂര്‍വ്വം ഉദ്യോഗസ്ഥരില്‍ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാരിലെ സേവനകാലയളവില്‍ വ്യാവസായിക നയം, പ്രൊമോഷന്‍ വകുപ്പ് സെക്രട്ടറി (201416), ഡല്‍ഹി മുംബൈ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സി.ഇ.ഒ (200914), ടൂറിസം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (200107) എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ, ഇന്‍ക്രഡിബിള്‍ ഇന്ത്യ തുടങ്ങിയ പ്രധാന സര്‍ക്കാര്‍ സംരംഭങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. കേരളത്തിലും ശ്രദ്ധേയമായ പല സ്ഥാനങ്ങളും വഹിച്ചു. കോഴിക്കോട് കലക്ടറായിരിക്കെ വലിയ ജനകീയതയാണ് അദ്ദേഹം നേടിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം അമിതാഭ് കാന്ത് അദ്ദേഹവുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നു. 2016-ല്‍, പ്ലാനിംഗ് കമ്മീഷന്‍ നിര്‍ത്തലാക്കി നീതി ആയോഗ് സ്ഥാപിച്ചതിന് ഒരു വര്‍ഷത്തിന് ശേഷം, അമിതാഭ് കാന്ത് നീതി ആയോഗിന്റെ രണ്ടാമത്തെ സി.ഇ.ഒ. ആയി നിയമിതനായി. 2022 ജൂണ്‍ 30 വരെ നീണ്ട ആറുവര്‍ഷം അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. നീതി ആയോഗിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കാലം സി.ഇ.ഒ. ആയിരുന്നതും അദ്ദേഹമാണ്.

നീതി ആയോഗിലെ അദ്ദേഹത്തിന്റെ സേവനകാലയളവില്‍, ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാം പോലുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള സംരംഭങ്ങള്‍ അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി. പി.എല്‍.ഐ. (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) സ്‌കീമിലൂടെ ഉല്‍പ്പാദന മേഖലയിലും അടല്‍ ഇന്നൊവേഷന്‍ മിഷനിലൂടെ നവീകരണ മേഖലയിലും നയപരമായ അജണ്ടകള്‍ക്ക് നേതൃത്വം നല്‍കി. കോവിഡ്-19 മഹാമാരി നേരിടാന്‍ ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതികളിലൊന്നിലും അദ്ദേഹം നേതൃത്വം നല്‍കി. പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള സാധ്യത നേരത്തെ കാന്ത് തള്ളിക്കളഞ്ഞിരുന്നു. 'എനിക്ക് സര്‍ക്കാരില്‍ വളരെ നീണ്ടൊരു ഇന്നിംഗ്സ് ഉണ്ടായിരുന്നു. ഞാന്‍ ഏകദേശം 44 വര്‍ഷമായി ജോലി ചെയ്യുന്നു. അതുകൊണ്ട് എനിക്ക് രാഷ്ട്രീയത്തിലേക്കോ അത്തരം കാര്യങ്ങളിലേക്കോ പ്രവേശിക്കാന്‍ താല്‍പ്പര്യമില്ല,' 2023 ഒക്ടോബറില്‍ അദ്ദേഹം പറഞ്ഞു. 'ഹൗ ഇന്ത്യ സ്‌കെയില്‍ഡ് മൗണ്ട് ജി20: ദി ഇന്‍സൈഡ് സ്റ്റോറി ഓഫ് ദി ജി20 പ്രസിഡന്‍സി' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളും അമിതാഭ് കാന്ത് രചിച്ചിട്ടുണ്ട്.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025