കൊല്ലം: സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഡീസന്റ് മുക്കില്‍ ആറ്റിന്‍ കിഴക്കേക്കര മനു ഭവനില്‍ രേണുകയാണ് (39) കുത്തേറ്റ് മരിച്ചത്. സഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സാനുകുട്ടനെ പോലീസ് തിരയുന്നു. ഇന്ന് ഉച്ചയോടെ കുളത്തൂപ്പുഴയിലാണ് സംഭവം., കഴുത്തിലും കഴുത്തിനും താഴെയുമായാണ് ഭര്‍ത്താവ് സാനുകുട്ടന്‍ രേണുകയെ കുത്തിയത്. കൈകളിലും രേണുകയ്ക്കു കുത്തേറ്റിരുന്നു. രേണുകയെ ആദ്യം കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു.
രേണുകയെ സാനുകുട്ടന് സംശയമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്കിട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വഴക്കിനിടെ കയ്യില്‍ കിട്ടിയ കത്രിക ഉപയോഗിച്ച് രേണുകയെ സാനുക്കുട്ടന്‍ കുത്തുകയായിരുന്നു. ദമ്പതികള്‍ക്ക് നാലു കുട്ടികളുണ്ട്.
സാനു കുട്ടന്‍ സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടതായാണ് വിവരം. സാനുകുട്ടനായി പൊലീസും വനംവകുപ്പും അന്വേഷണം തിരച്ചില്‍ തുടരുകയാണ്.
Related News