നിലമ്പൂര്‍: ഒതായി ചാത്തല്ലൂര്‍ ഗ്ലോബല്‍ പ്രവാസി അസോഷിയേഷന്‍ പ്രവാസി ഡേ സംഘടിപ്പിച്ചു. ഒതായി ARK ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ പരിപാടികള്‍ അരങ്ങേറി. പരിപാടി OCGPA രക്ഷാധികാരി അഹമ്മദ് കുട്ടി ടി പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ OCGPA അംഗങ്ങളുടെ മക്കളില്‍ SSLC, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെയും, LSS,USS നേടിയ കുട്ടികളെയും മെമന്റോ നല്‍കി ആദരിച്ചു.
പരിപാടിയില്‍ പ്രമുഖ മോട്ടിവേറ്റര്‍ ലുഖുമാന്‍ അരീക്കോട്, കുട്ടികള്‍ എങ്ങിനെ ലക്ഷ്യം കൈവരിക്കാം എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. നമ്മുടെ അഭിരുചി മനസിലാക്കി അത്തരത്തിലുള്ള കോഴ്‌സ്‌കള്‍ തിരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് സാധിക്കണമെന്ന് ലുഖുമാന്‍ പറഞ്ഞു. പരിപാടിയില്‍ കാദറിന്റെ നേതൃത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. പ്രോഗ്രാം കണ്‍വീനര്‍ ഫൈസല്‍ ബാബു കെ സി, പരിപാടി നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി സുനീര്‍ കെ പി സ്വാഗതവും ട്രഷറര്‍ ഹബീബ് കാഞ്ഞിരാല നന്ദിയും പറഞ്ഞു. ഭാരവാഹിളായ ഇബ്രാഹിം എടപ്പറ്റ, യൂസഫ് യൂ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഗഫൂര്‍ പി , ഉമ്മര്‍ ചെമ്മല, നാസര്‍ കെ ടി , യാക്കൂബ് പി കെ, അമീന്‍ ചെമ്മല തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഉബൈദ് ചെമ്പകത്ത്, അനസ്‌മോന്‍ ഇ, സജീര്‍ പി കെ, കാദര്‍ കൈതറ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Related News