വയനാട്: വയനാട്-തുരങ്ക പാതക്ക് പാരിസ്ഥിതിക അനുമതി നല്‍കിയുള്ള കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റ ഉത്തരവിറങ്ങി. നല്‍കിയിരിക്കുന്ന ശുപാര്‍ശകളെല്ലാം അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. ആനക്കാംപൊയിലില്‍ നിന്നും മേപ്പാടിയിലെ കള്ളാടിവരെയുള്ള പ്രദേശത്തേക്കാണ് തുരങ്കപാത നിര്‍മാണം. 2134 കോടി രൂപയാണ് നിര്‍മാണ ചിലവായി കണക്കാക്കുന്നത്. രണ്ട് കമ്പനികളാണ് തുരങ്കപാതയുടെ ടെന്‍ഡര്‍ എടുത്തിരിക്കുന്നത്.
പരിസ്ഥിതി ലോല പ്രദേശമാണ്. അതിനാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പഠിച്ച ശേഷമായിരിക്കണം നിര്‍മാണം. പ്രകൃതിക്ക് ദോഷകരമായി ബാധിക്കാത്ത വിധമുള്ള പ്രവര്‍ത്തനമാണ് വേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ ഉത്തരവില്‍ പറയുന്നു. തുരങ്കപാത വരുന്നതോടെ വയനാട്ടേക്കുള്ള യാത്ര എളുപ്പമാവും. ഇതു വയനാടിന്റെ വികസനത്തിനും ഏറെ സഹായകരമാവും.
Related News