തിരുവനനന്തപുരം: കളിപ്പാട്ടത്തില്‍ ചവിട്ടി തെന്നി വീണ് പിതാവിന്റെ കൈയില്‍ ഇരുന്ന കുട്ടി തലയിടിച്ചു മരിച്ചു. പാറശ്ശാല പരശുവക്കലിലാണ് സംഭവം. പനയറക്കല്‍ സ്വദേശികളായ രജിന്‍ - ധന്യ ദമ്പതികളുടെ മകന്‍ നാലുവയസുകാരനായ ഇമാനാണ് മരിച്ചത്. ഇമാനുമായി പിതാവ് നഴ്‌സറിയില്‍ പോകാന്‍ കുട്ടിയെ ഒക്കത്തിരുത്തി പുറത്തേക്കിറങ്ങുമ്പോഴാണ് പിതാവ് തെന്നി വീണ് അപകടമുണ്ടായത്. ഈ സമയത്താണ് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റത്.
താഴെ വീണ് പരിക്കേറ്റ ഇമാനെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്‌തെങ്കിലും മരണമടയുകയായിരുന്നു.
Related News