നിലമ്പൂര്‍: നിലമ്പൂരില്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസം. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും വോട്ട് ഉറപ്പിക്കാനായി അവസാന ഘട്ട ശ്രമങ്ങളിലാണ്. വോട്ടര്‍മാര്‍ക്ക് വോട്ടേഴ്സ് സ്ലിപ് നല്‍കാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടുകളില്‍ കയറിയിറങ്ങും. കൂടെ വോട്ടും ഉറപ്പിക്കും.
ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പോളിങ് സാമഗ്രികളുടെ വിതരണം നടക്കുക. ഉച്ചയോടെ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയാകും.
നാളെയാണ് വോട്ടെടുപ്പ്. പ്രചാരണം കഴിയുമ്പോള്‍ വലിയ ആത്മവിശ്വാസത്തിലാണ് ഇരു മുന്നണികളും. ഇന്നലെ നടന്ന കലാശക്കൊട്ടില്‍ വലിയ ജനസാന്നിധ്യമാണുണ്ടായിരുന്നു. 15,000 ത്തില്‍ കുറയാത്ത വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. വിജയം ഉറപ്പാണെന്നാണ് എല്‍ഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. വിജയം സുനിശ്ചിതമെന്ന പ്രതീക്ഷയുമായി പി.വി അന്‍വറും സജീവമായി മത്സര രംഗത്തുണ്ട്. മുന്നണി സ്ഥാനാര്‍ഥികള്‍ക്കാണ് മുന്‍തൂക്കമെന്നതിനാല്‍ പി.വി അന്‍വര്‍ പിടിക്കുന്ന വോട്ടിനെ ആശ്രയിച്ചായിരിക്കും ആര്യാടന്‍ ഷൗക്കത്തിന്റെയും സ്വരാജിന്റെയും വിജയം.
Related News