l o a d i n g

ബിസിനസ്

അതിനൂതന ഡയാലിസിസ് മെഷീന്‍ വിപണിയിലിറക്കി ഇന്ത്യന്‍ കമ്പനി

Thumbnail

കൊച്ചി: പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ എഐ, ക്ലൗഡ് അധിഷ്ഠിത സ്മാര്‍ട്ട് ഹീമോഡയാലിസിസ് മെഷീന്‍ വിപണിയിറക്കി വൃക്ക പരിചരണ മേഖലയിലെ ടെക് ഇന്നവേഷന്‍ കമ്പനിയായ റെനാലിക്സ് ഹെല്‍ത്ത് സിസ്റ്റംസ്.

റിയല്‍ടൈം റിമോട്ട് മോണിറ്ററിംഗ്, ക്ലിനിക്കല്‍ കണക്റ്റിവിറ്റി സൗകര്യം എന്നിവയുള്ള റിനാലിക്സ് ആര്‍ ടി 21 മെഷീന് ഇറക്കുമതി ചെയ്ത മെഷീനുകളേക്കാള്‍ വില വളരെ കുറവാണ്. 6.70 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. താങ്ങാനാവുന്ന നിരക്കില്‍ ഡയാലിസിസ് നടത്താന്‍ കഴിയുന്നതിലൂടെ വൃക്ക പരിചരണം നഗര, ഗ്രാമങ്ങളിലുടനീളം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് റെനാലിക്സ് ഹെല്‍ത്ത് സിസ്റ്റംസിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ. ശ്യാം വാസുദേവ റാവു പറഞ്ഞു.

ഇന്ത്യയില്‍ പൂര്‍ണ്ണമായും രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ഡയാലിസിസ് മെഷീന്‍ സങ്കീര്‍ണമായ വൃക്ക രോഗമുള്ളവര്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിന് ക്ലൗഡ് അധിഷ്ഠിത ടെലിനെഫ്രോളജി പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇയു, സിഇ സര്‍ട്ടിഫിക്കേഷനോടെ അതിനൂതന ഡയാലിസിസ് മെഷീന്‍ നിര്‍മ്മിക്കുന്ന ആഗോളതലത്തില്‍ ആറാമത്തെയും ഇന്ത്യയിലെ ആദ്യ കമ്പനിയുമായി റെനാലിക്സ് ഇതോടെ മാറി. ദക്ഷിണാഫ്രിക്ക, അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ഡയാലിസിസ് മെഷീന്‍ കയറ്റുമതി ചെയ്യാന്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.
5,000 മെഷീനുകളുടെ ഉല്‍പാദന ശേഷി കൈവരിക്കുന്നതിനായി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 800 കോടി രൂപ നിക്ഷേപിക്കാന്‍ റെനാലിക്സ് പദ്ധതിയിടുന്നു. 2028 സാമ്പത്തിക വര്‍ഷത്തോടെ 1500 മെഷീനുകളുടെ അധിക ശേഷി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഓഹരി വില്‍പനയിലൂടെ ഫണ്ട് സ്വരൂപിക്കാനും പദ്ധതിയുണ്ട്. ബാംഗളൂരിലും മൈസൂരിലും മുംബൈയിലും കമ്പനിക്ക് നിലവില്‍ ഉല്‍പാദന യൂണിറ്റുകളുണ്ട്.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025