റിയാദ് : ഈദ് അവധി ആഘോഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്ന ഉപഭോക്താക്കള്‍ക്കായി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടനീളം വമ്പന്‍ ഓഫറുകളുടെ പെരുമഴ. ഗ്രോസറി, അവശ്യസാധനങ്ങള്‍, ഫാഷന്‍, ഇലക്ട്രോണിക്‌സ് അടക്കം എല്ലാ കാറ്റഗറികളിലുമായി മൂന്ന് പ്രത്യേക ഓഫറുകളാണ് ഒരേ സമയം ഒരുക്കിയിരിക്കുന്നത്.
ജൂണ്‍ 18 മുതല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് അവശ്യ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി below 30 റിയാലിന്റെ ഓഫറുകളാണ് കാത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ കാറ്റഗറികളിലും 30 റിയാലിന് താഴെ മാത്രം വില നല്‍കി വിവിധ തരം അവശ്യ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ജൂണ്‍ 24വരെയാണ് ഈ ഓഫര്‍.
ഫാഷന്‍, ഫുട് വെയര്‍, ലേഡീസ് ബാഗ്‌സ്, ബേബി ആക്‌സസറീസ്, ഐ വെയര്‍, ഹൗസ് ഹോള്‍ഡ്, ബ്ലഷ് വിഭാഗങ്ങളില്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കി സമ്മര്‍ സെയിലും തുടങ്ങിക്കഴിഞ്ഞു. ജൂണ്‍ 11നു ആരംഭിച്ച ഈ ഓഫര്‍ ജൂണ്‍ 24 വരെ നീണ്ടു നില്‍ക്കും
ക്ലബ് ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് മത്സരങ്ങളുടെ ഭാഗമായാണ് ലുലുവില്‍ മൂന്നാമത്തെ അവിശ്വസനീയ കിക്ക് ഓഫറുകള്‍. കിക്ക് ഓഫറുകളിലൂടെ ടിവി, മൊബൈല്‍, വീട്ടുപകരണങ്ങള്‍, വൈവിധ്യമാര്‍ന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് അവിശ്വസനീയ ഡിസ്‌കൗണ്ടുകള്‍ നേടാം. ലുലു ഹെപ്പര്‍മാര്‍ക്കറ്റുകളിലെ സമ്മര്‍ സെയില്‍ ഡീലുകളും, കിക്ക് ഓഫറുകളും ജൂണ്‍ 12നു തുടങ്ങിയ ഈ ഓഫര്‍ 24ന് അവസാനിയ്ക്കും.
Related News