പുനെ: പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുന്ദ്മാലയിലെത്തിയ വിനോദ സഞ്ചാരികള്‍ പാലം തകര്‍ന്ന് അപകടത്തില്‍പ്പെട്ട് ആറു പേര്‍ മരിച്ചു. പുനെ ഇന്ദ്രയാനി നദിക്കു കുറുകെ സ്ഥിതി ചെയ്തിരുന്ന പാലമാണ് തകര്‍ന്നത്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുന്ദ്മാലയിലെത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. തകരുന്ന സമയത്ത് പാലത്തിലുണ്ടായിരുന്ന 20 ഓളം വരുന്ന വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
അപകടം നടന്നയുടന്‍ എന്‍.ഡി.ആര്‍.എഫ് അടക്കമുള്ള രക്ഷാ സംഘങ്ങള്‍ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. 8 പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് സ്ത്രീകള്‍ ഇപ്പോഴും തകര്‍ന്ന പാലത്തിനു താഴെ കുടുങ്ങിയിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ രണ്ടുദിവമായുള്ള കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ടിലായിരുന്നു പ്രദേശം.
Related News