തിരുവനന്തപുരം: ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. തിരുവനന്തപുരത്ത് നിന്ന് 100 നോട്ടിക്കല്‍ മൈല്‍ (185.2 കിലോമീറ്റര്‍) അകലെയുള്ള ബ്രിട്ടീഷ് യുദ്ധകപ്പലില്‍ നിന്ന് പറന്നുയര്‍ന്ന എ35 വിമാനം പ്രതികൂല കാലാവസ്ഥയില്‍ യുദ്ധ കപ്പലില്‍ ഇറങ്ങാന്‍ സാധിക്കാതെ വരികയും ഇന്ധനം കുറയുകയും ചെയ്തതോടെ അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു. ഇന്ധനം കുറവായതിനാലാണ് എ35 വിമാനത്തിന് പ്രതിരോധ വകുപ്പ് അനുമതി നല്‍കിയത്. പൈലറ്റ് മാത്രമാണ് വിമാനത്തിലുള്ളത്.
പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം വിമാനം വിട്ടയക്കും. യുദ്ധകപ്പലില്‍ നിന്ന് പരിശീലനത്തിനായി പറന്നുയര്‍ന്ന യുദ്ധവിമാനത്തിന് കടല്‍ പ്രക്ഷുബ്ദമായതിനാല്‍ ലാന്‍ഡിങ് സാധ്യമാകാതെ വരികയായിരുന്നു. തുടര്‍ന്ന് വട്ടമിട്ട് പറന്ന വിമാനം പല തവണ കപ്പലില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വിമാനത്തില്‍ ഇന്ധനം കുറഞ്ഞു. ഈ സാഹചര്യത്തില്‍ അടിയന്തര ലാന്‍ഡിങ്ങിന് ഇന്ത്യന്‍ നാവികസേനയുടെ അനുമതി തേടുകയായിരുന്നു. പ്രതിരോധ വകുപ്പിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് ഏറ്റവും അടുത്ത തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയത്. ഇന്ത്യന്‍ വ്യോമസേനയുടെ നടപടിക്രമങ്ങള്‍ക്കു ശേഷം വിമാനം വിട്ടയക്കും.
Related News