തിരുവനന്തപുരം: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നീറ്റ് യു.ജി പരീക്ഷയില്‍ രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാംറാങ്ക്. 99.9999547 പെര്‍സെന്റൈലോടെയാണ് മഹേഷ് കുമാര്‍ ദേശീയ തലത്തില്‍ ഒന്നാമതെത്തിയത്. ആദ്യ റാങ്കുകാരില്‍ കേരളത്തില്‍ നിന്ന് ആരുമില്ല. മലയാളികളില്‍ ദീപ്നിയ ഡി.ബിക്കാണ് ഒന്നാംറാങ്ക്. അഖിലേന്ത്യ തലത്തില്‍ 109 ആണ് ദീപ്നിയയുടെ റാങ്ക്. കോഴിക്കോട് സ്വദേശിയാണ് ദീപ്‌നിയ. കേരളത്തില്‍നിന്ന് 73,328 പേരാണ് നീറ്റിന് യോഗ്യത നേടിയത്.
മധ്യപ്രദേശ് സ്വദേശി ഉല്‍കര്‍ഷ് അവാധിയ 99.9999095 പെര്‍സെന്റൈലോടെ രണ്ടാം സ്ഥാനവും മഹാരാഷ്ട്ര സ്വദേശി കൃഷാംഗ് ജോഷി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 99.9998189 പേര്‍സെന്റൈലാണ് കൃഷാംഗ് നേടിയത്. അഖിലേന്ത്യാ തലത്തില്‍ അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗര്‍വാളാണ് പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയത്.
ഇന്ത്യയിലും വിദേശത്തുമായി 22.7 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതിയത്. 12,36,531 പേര്‍ യോഗ്യത നേടി.
ഫോട്ടോ: കേരളത്തില്‍ ടോപ്പറായ ദീപ്നി.
Related News