കൊച്ചി: ലഹരി യുവത്വത്തെ മാത്രമല്ല സകലതും നശിപ്പിക്കുന്നുവെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിന്റെ മാധ്യമ വിഭാഗമായ എസ്.എച്ച് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 'സെന്റ് ചാവറ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലഹരിക്ക് അടിമപ്പെടുമ്പോള്‍ സ്വന്തം ഭാവി മാത്രമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവി കൂടിയാണ് ഇരുളടയുന്നത്. അത് കൊണ്ട് വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ ലഹരിയില്‍ നിന്ന് മാറി നില്‍ക്കണം. പകരം ലക്ഷ്യങ്ങള്‍ മുന്നോട്ട് വെച്ച് അതിലേക്ക് കുതിക്കണം. അത്തരം ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള നിങ്ങളുടെ യാത്രയിലുള്ള പ്രോത്സാഹനമാണ് വിദ്യാധനം ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍.' ഗവര്‍ണര്‍ കൂട്ടി ചേര്‍ത്തു.
കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാധനം ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയുമായ പ്രൊഫ കെ. വി തോമസ്, മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സി. ടി അരവിന്ദ കുമാര്‍, സേക്രഡ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ മാനേജര്‍ റവ. ഫാദര്‍ വര്‍ഗീസ് കാച്ചപ്പിള്ളി സി. എം.ഐ, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.എസ് ബിജു, എസ്.എച്ച്. സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബാബു ജോസഫ് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: തേവര സേക്രഡ് ഹാര്‍ട്ട് കോളേജിന്റെ മാധ്യമ വിഭാഗമായ എസ്. എച്ച് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ. കെ. വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 'സെന്റ് ചാവറ എക്‌സലന്‍സ് അവാര്‍ഡുകള്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സമ്മാനിക്കുന്നു. വിദ്യാധനം ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയുമായ പ്രൊഫ കെ. വി തോമസ്, മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സി. ടി അരവിന്ദ കുമാര്‍ തുടങ്ങിയവര്‍ സമീപം.
Related News