മലപ്പുറം: ഇരുമ്പുഴി വടക്കുംമുറി സ്വദേശി താണിക്കല്‍ കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞു ഹാജി (77) അന്തരിച്ചു. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായി ജോലി ചെയ്തിരുന്നു. തായ്വാനില്‍ വെച്ച് നടന്ന ഏഷ്യന്‍ വെറ്ററന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി 400 മീറ്റര്‍ ഹഡ്ല്‍സില്‍ സ്വര്‍ണ്ണ മെഡല്‍ വാങ്ങിയ പ്രതിഭ കൂടിയായിരുന്നു. ഇരുമ്പുഴി വടക്കുംമുറി ഇസ്ലാഹുല്‍ ഉമ്മ സംഘം വൈസ് പ്രസിഡണ്ടും, പടിഞ്ഞാറ്റുംമുറി മഹല്ല് പ്രസിഡണ്ടുമായിരുന്നു.
മക്കള്‍: സീബത്ത്, ഷൈജത്ത്, സാബിത്ത്. മരുമക്കള്‍: അബ്ദുറഹിമാന്‍ ആനക്കയം, മുസ്തഫ കടൂപ്പുറം, നജ്മത്ത് മാരിയാട്.
Related News