ന്യൂയോര്‍ക്ക്- ചൊവ്വാഴ്ച ചാറ്റ്ജിപിടി സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടതായി ഡൗണ്‍ഡിറ്റെക്ടര്‍ ഉള്‍പ്പെടെയുള്ള ഔട്ടേജ് ട്രാക്കിംഗ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കളെ ബാധിച്ചു. എക്‌സ് പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കളുടെ പരാതികള്‍ നിറഞ്ഞു. ചാറ്റ്ജിപിടി ആപ്ലിക്കേഷന്‍ ഇന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് പലരും പരാതിപ്പെട്ടു.
സിസ്റ്റം വികസിപ്പിച്ച ഓപ്പണ്‍എഐ, തങ്ങളുടെ സേവനങ്ങള്‍ക്ക് ഭാഗികമായ തടസ്സം നേരിട്ടതായി സ്ഥിരീകരിച്ചു. തങ്ങളുടെ വിവിധ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ച ഈ തകരാര്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും അവര്‍ അറിയിച്ചു. തടസ്സത്തിന്റെ കാരണം സംബന്ധിച്ചോ സേവനങ്ങള്‍ പൂര്‍ണ്ണമായി പുനഃസ്ഥാപിക്കുന്ന സമയം സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഓപ്പണ്‍എഐ പുറത്തുവിട്ടിട്ടില്ല.
Related News