നജ്റാന്‍: ബലിപെരുന്നാള്‍ ദിനത്തില്‍ നജ്റാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പെരുന്നാള്‍ പൊലിവ് സോക്കര്‍ 2k25 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ വളഞ്ചിക എഫ് സിയെ പരാജയപ്പെടുത്തി ഫോക്കസ് എഫ്‌സി ജേതാക്കളായി.
നജ്റാനിലെ രാഷ്ട്ര വ്യത്യാസമില്ലാതെ സ്വദേശികളും വിദേശികളും പങ്കെടുത്ത കുട്ടികളുടെ വിവിധ ഇനം മത്സരങ്ങളും കെ എം സി സി സംഘടിപ്പിച്ചിരുന്നു.
അബ്ദുള്ള പുല്ലക്കോള്‍ കിംഗ്തം, ഷിബു ഐവ, സുദീഷ് ഐവ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. സലീം ഉപ്പള, ബഷീര്‍ കരിങ്കല്ലത്താണി, നൗഫല്‍ കുളത്തൂര്‍, റസാഖ് ചെമ്മാട്, സലാം പൂളപൊയില്‍, ഉസ്മാന്‍ കാളിക്കാവ്, സത്താര്‍ തച്ചനാട്ടുകര, ഷറഫുദ്ധീന്‍ ചാവക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
Related News