ഷിംല: ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു.
ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നാണ് ഇന്ന് രാവിലെ അടിയന്തിരമായി ആശുപത്രിയിലെത്തിച്ചത്. ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പരിശോധനക്കായി കൊണ്ടുവന്നതാണെന്നും ഡോക്ടര്‍മാരുടെ പരിശോധനക്കുശേഷം ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനായ നരേഷ് ചൗഹാന്‍ വെളിപ്പെടുത്തി. പരിേേശാധനകള്‍ക്കുശേഷം വെകുന്നേരം ഏഴുമണിയോടെ സോണിയ ഗാന്ധി ആശുപത്രി വിട്ടു.
Related News