l o a d i n g

ഇന്ത്യ

ഓപറേഷന്‍ സിന്ദൂര്‍: വ്യോമസേനക്ക് പോര്‍വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്

Thumbnail

ന്യൂദല്‍ഹി- മെയ് ഏഴിന് പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ വ്യോമസേനക്ക് ചില യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ആദ്യമായി സ്ഥിരീകരിച്ച് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി.ഡി.എസ്) ജനറല്‍ അനില്‍ ചൗഹാന്‍. സിംഗപ്പൂരില്‍ ബ്ലൂംബെര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ അന്ന് രാത്രി നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞില്ല.

സിംഗപ്പൂരില്‍ ഷാംഗ്രി-ലാ ഡയലോഗില്‍ പങ്കെടുക്കുന്നതിനിടെ ശനിയാഴ്ച (മെയ് 30) നല്‍കിയ അഭിമുഖത്തില്‍ ജനറല്‍ ചൗഹാന്‍ പറഞ്ഞത്, 'വിമാനം തകരുന്നത് പ്രധാനമല്ല, എന്തുകൊണ്ട് അവ തകര്‍ന്നു എന്നതാണ് പ്രധാനം' എന്നാണ്.

യുദ്ധവിമാനങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, 'അവ എന്തുകൊണ്ട് തകര്‍ന്നു, എന്ത് തെറ്റുകള്‍ സംഭവിച്ചു - അതാണ് പ്രധാനം. എണ്ണം പ്രധാനമല്ല,' എന്നും അദ്ദേഹം പറഞ്ഞു.

അന്ന് രാത്രി ആറ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദം 'തീര്‍ത്തും തെറ്റാണ്' എന്നും അദ്ദേഹം പറഞ്ഞു.

നാല് ദിവസത്തെ സംഘര്‍ഷത്തിനിടയിലും അതിനുശേഷവും നടന്ന ഔദ്യോഗിക മാധ്യമ സമ്മേളനങ്ങളില്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതിയും (എയര്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍) നഷ്ടങ്ങള്‍ നിഷേധിച്ചിരുന്നില്ല.

'നമ്മള്‍ ഒരു യുദ്ധ സാഹചര്യത്തിലാണ്, നഷ്ടങ്ങള്‍ യുദ്ധത്തിന്റെ ഭാഗമാണ്' എന്ന് ഭാരതി പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. നഷ്ടങ്ങള്‍ സ്ഥിരീകരിക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ജനറല്‍ ചൗഹാന്‍.

ആ നഷ്ടങ്ങളില്‍നിന്ന് ഇന്ത്യ പാഠം പഠിച്ചുവെന്നും സംഘര്‍ഷ സമയത്ത് അത് നടപ്പിലാക്കിയെന്നും ജനറല്‍ ഊന്നിപ്പറഞ്ഞു.

'നമ്മള്‍ ചെയ്ത തന്ത്രപരമായ തെറ്റ് മനസ്സിലാക്കാനും, അതിന് പരിഹാരം കാണാനും, അത് തിരുത്താനും, രണ്ട് ദിവസത്തിന് ശേഷം വീണ്ടും നടപ്പിലാക്കാനും, എല്ലാ ജെറ്റുകളും ദീര്‍ഘദൂര ലക്ഷ്യങ്ങളിലേക്ക് പറത്താനും കഴിഞ്ഞു എന്നത് നല്ല കാര്യമാണ്,' ബ്ലൂംബെര്‍ഗ് ടിവിയോട് അദ്ദേഹം പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025