ജിദ്ദ: 'അല്‍-ഇന്‍മ' സ്റ്റേഡിയത്തെ ആവേശത്തില്‍ ആറാടിച്ച മത്സരത്തില്ഡ അല്‍ ഖാദിസിയയെ 3-1 ന് തകര്‍ത്ത അല്‍ ഇത്തിഹാദ് കിംഗ്സ് കപ്പില്‍ മുത്തമിട്ടു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന് വേണ്ടി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 2024-2025 കായിക സീസണിലെ കിംഗ്സ് കപ്പ് അല്‍-ഇത്തിഹാദ് ഫുട്ബോള്‍ ടീമിന് സമ്മാനിച്ചു.
ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയിലെ 'അല്‍-ഇന്‍മ' സ്റ്റേഡിയത്തില്‍ ഇന്നലെ വൈകുന്നേരം നടന്ന അല്‍-ഇത്തിഹാദ്-അല്‍-ഖാദിസിയ ടീമുകള്‍ തമ്മിലുള്ള ഫൈനല്‍ മത്സരത്തിന് ശേഷമാണ് കിരീടധാരണം നടന്നത്. ഇറ്റാലിയന്‍ റെഫറി മൗറീസിയോ മരിയാനിയുടെ നേതൃത്വത്തില്‍ നടന്ന മത്സരത്തില്‍
അല്‍-ഇത്തിഹാദ് ടീം തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം സ്വന്തമാക്കി.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ അല്‍-ഇത്തിഹാദ് ആധിപത്യം പുലര്‍ത്തി. 34-ാം മിനിറ്റില്‍ അല്‍-ഇത്തിഹാദ് നായകനും ഫ്രഞ്ച് താരവുമായ കരീം ബെന്‍സീമ ബെര്‍ഗൈ്വന്റെ ക്രോസ്സില്‍ നിന്ന് ഒരു ഹെഡ്ഡറിലൂടെ ആദ്യ ഗോള്‍ നേടി. 43-ാം മിനിറ്റില്‍ ഹൗസെം ഔവാര്‍ അല്‍-ഇത്തിഹാദിനായി രണ്ടാം ഗോളും സ്വന്തമാക്കി. എന്നാല്‍, അധികസമയത്ത് (45+6) ഒരു പെനാല്‍റ്റി കിക്കിലൂടെ ഔബമേയാങ് അല്‍-ഖാദിസിയയുടെ ആദ്യ ഗോള്‍ നേടി സ്‌കോര്‍ കുറച്ചു.
രണ്ടാം പകുതിയില്‍, 65-ാം മിനിറ്റില്‍ ബെന്‍സീമയുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്ത് പോയത് അല്‍-ഖാദിസിയക്ക് ആശ്വാസമായി. 81-ാം മിനിറ്റില്‍ അസിക്കോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ കാഡിസ് പത്ത് കളിക്കാരുമായി മത്സരം പൂര്‍ത്തിയാക്കി. വിജയം അല്‍-ഇത്തിഹാദ് ക്ലബിനും അതിന്റെ ആരാധകര്‍ക്കും വലിയ ആഘോഷമായി.
Related News