ന്യൂഡല്‍ഹി: ക്ലാസില്‍ കയറിയില്ലെങ്കില്‍ വിസ റദ്ദാക്കുമെന്നു രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കു യുഎസിന്റെ മുന്നറിയിപ്പ്. അനുമതിയില്ലാതെ ക്ലാസുകള്‍ മുടക്കുക, പഠനം ഇടയ്ക്ക് നിര്‍ത്തുക, കോഴ്‌സില്‍നിന്നു പിന്മാറുക, ഇതെല്ലാം ചെയ്താല്‍ സ്റ്റുഡന്റ് വിസ റദ്ദാക്കപ്പെട്ടേക്കാം. ഡല്‍ഹിയിലെ യുഎസ് എംബസി അധികൃതര്‍ സമൂഹമാധ്യമ സന്ദേശത്തിലൂടെയാണ് ഈ മുന്നറിയിപ്പു നല്‍കിയത്.
ഒരിക്കല്‍ വിസ റദ്ദാക്കപ്പെട്ടാല്‍ ഭാവിയില്‍ വിസ ലഭിക്കുന്നതിനു തടസ്സമായി മാറുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. ഒരു ലക്ഷത്തിലേറെ വിസയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ യു.എസ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്നത്.
Related News