ദുബായ്: യുഎഇയിലെ ചില ബാങ്കുകള്‍ അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുളള തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചു. യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശപ്രകാരമാണ് നടപടി. ചില ബാങ്കുകള്‍ മിനിമം ബാലന്‍സ് പരിധി 5000 ദിര്‍ഹമായി ഉയര്‍ത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതേകുറിച്ച് പഠിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചത്.
അക്കൗണ്ടില്‍ ചുരുങ്ങിയത് 5,000 ദിര്‍ഹം നിലനിര്‍ത്താന്‍ കഴിയാത്ത ഉപയോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ ചില ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. അക്കൗണ്ടില്‍ ചുരുങ്ങിയത് 5,000 ദിര്‍ഹം നിലനിര്‍ത്താന്‍ കഴിയാത്തവരില്‍ നിന്ന് 25 ദിര്‍ഹമോ അതിലധികമോ ഫീസ് ഈടാക്കുമെന്നും ജൂണ്‍ ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മെച്ചപ്പെട്ട ശമ്പളമുളളവരാണെങ്കില്‍ പോലും സാധാരണ പ്രവാസികളെ സംബന്ധിച്ച് 5000 ദിര്‍ഹം മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കുകയെന്നുളളത് പ്രായോഗികമല്ല. ഇതോടെ സാധാരണക്കാരായ പ്രവാസികള്‍ ആശങ്കയിലായിരുന്നു. എന്തായാലും തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചത് സാധാരണ പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
Related News