ബംഗളൂരു: നായയുടെ കടിയേറ്റ കുട്ടിയുമായി മാതാപിതാക്കള്‍ ആശുപത്രിയിലേക്കു പോകുന്നതിനിടെ ഹെല്‍മെറ്റ് ഇല്ലെന്ന കാരണത്താല്‍ ബൈക്ക് പോലീസ് തടഞ്ഞു നിര്‍ത്തിയതിനെത്തുടര്‍ന്ന് കുട്ടി താഴെ വീണ് ലോറി കയറി മരിച്ചു. അമിത വേഗത്തില്‍ വന്ന വാഹനം ബൈക്കിനരികിലൂടെ മറികടന്ന് പോയതോടെ തെറിച്ചു വീണ കുട്ടിയുടെ ദേഹത്ത് പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു.
മാണ്ഡ്യയിലായിരുന്നു സഭവം. നാട്ടുകാര്‍ രോഷാകുലരായതിനെതുടര്‍ന്ന് നേരിയ സംഘര്‍ഷം ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എ.എസ്.ഐമാരെ മാണ്ഡ്യ ജില്ല പൊലീസ് സൂപ്രണ്ട് മല്ലികാര്‍ജുന്‍ മദ്ദൂര്‍ സസ്‌പെന്റ് ചെയ്തു.
Related News