അബുദാബി: ഷാര്‍ജ ആസ്ഥാനമായുള്ള ബഡ്ജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ, സ്റ്റേബിള്‍കോയിന്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ച് മേഖലയിലെ ആദ്യത്തെ എയര്‍ലൈനായി. യുഎഇയിലെ ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കായ അല്‍ മറിയ കമ്മ്യൂണിറ്റി ബാങ്കുമായി (എംബാങ്ക്) സഹകരിച്ചാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ, എഇസി വാലറ്റ് ആപ്പ് വഴി വിമാന ടിക്കറ്റുകള്‍ക്ക് എഇ കോയിന്‍ ഉപയോഗിച്ച് പണമടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും.
യുഎഇ ദിര്‍ഹമുമായി 1:1 അനുപാതത്തില്‍ ബന്ധിപ്പിച്ചിരിക്കുന്ന യുഎഇയിലെ ആദ്യത്തെ എഇഡി-ബാക്ക്ഡ് സ്റ്റേബിള്‍കോയിനാണ് എഇ കോയിന്‍. ഇത് വില സ്ഥിരതയും സുരക്ഷയും കുറഞ്ഞ ഇടപാട് ഫീസും ഉറപ്പാക്കുന്നു. ഈ പുതിയ സംയോജനത്തിലൂടെ, എയര്‍ അറേബ്യയുടെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ എയര്‍ലൈനിന്റെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ ചെക്ക്ഔട്ടില്‍ എഇസി വാലറ്റ് തിരഞ്ഞെടുക്കാം.
തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഡിജിറ്റലൈസേഷന്‍ സ്വീകരിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും, ഈ പങ്കാളിത്തം സാങ്കേതികവിദ്യയിലൂടെ ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കുമെന്നും, മൂല്യവും തിരഞ്ഞെടുപ്പും സൗകര്യവും നല്‍കുന്ന സ്മാര്‍ട്ട് സൊല്യൂഷനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും എയര്‍ അറേബ്യ ഗ്രൂപ്പ് സിഇഒ ആദില്‍ അല്‍ അലി പറഞ്ഞു.
Related News