l o a d i n g

സർഗ്ഗവീഥി

മക്കള്‍ പൂക്കള്‍

Thumbnail


വീട് വിദ്യാലയമാണ് വിദ്യയാണ് വളര്‍ത്തുന്നത്. ഈ തത്വം മാതാപിതാക്കള്‍ ഉറക്കിലും ഓര്‍ക്കണം. ദാമ്പത്യ പൂങ്കാവനത്തില്‍ വിരിഞ്ഞ് നില്‍ക്കുന്ന പൂക്കളാണ് മക്കള്‍.

നിറത്തിലും ആ കൃതിയിലും സുഗന്ധത്തിലും പൂക്കളെപ്പോലെ വ്യത്യസ്തരാണ് സന്താനങ്ങളും. പൂക്കളില്‍ ചിലതിന് ചന്തമുണ്ടാകും ചൂരുണ്ടാകില്ല. മറ്റു ചിലതിന് സൗന്ദര്യമുണ്ടാകില്ല സുഗന്ധമുണ്ടാകും. നിറമുണ്ടെങ്കിലും ആകൃതി ആകര്‍ശകമല്ലാത്തവയും അതിലുണ്ടാകും. മുല്ലക്ക് മണമുണ്ടെങ്കിലും മൊഞ്ചില്ല, ചെമ്പരത്തിക്ക് ചന്തമുണ്ടെങ്കിലും ചൂരില്ല, തുമ്പപ്പൂവിന് ആകര്‍ഷകമായ ആകൃതിയില്ലെങ്കിലും ആവശ്യക്കാരേറെയാണ്. ഈ വ്യത്യസ്തതകളെല്ലാം ഉള്‍ക്കൊണ്ടാണല്ലോ പൂക്കളെ നാം പരിപാലിക്കുന്നതും ഇഷ്ടപ്പെടുന്നതും. കാരണം ഒരോന്നിനും അതിന്റേതായ ഗുണങ്ങളുണ്ട്. മനുഷ്യരെയെല്ലാം ഒരേ കാര്യത്തിനല്ല നാഥന്‍ നിയോഗിച്ചിരിക്കുന്നത്.

'അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിക്കുകയും നിങ്ങളെ അത് പരിപാലിക്കുന്നവരാക്കുകയും ചെയ്തിരിക്കുന്നു' (ഹൂദ്:61 ) പണിക്കാരും പണക്കാരും പണ്ഡിതരും പ്രപഞ്ചത്തിലുണ്ടാവണം. എന്നാലേ അതിന്റെ പരിപാലനം കൃത്യമായി നടക്കൂ.വ്യത്യസ്ത ഗുണങ്ങള്‍ ചെറുപ്പത്തിലേ മനുഷ്യരില്‍ കാണും അത് തിരിച്ചറിഞ്ഞ് വെള്ളവും വളവും നല്‍കാനുള്ള ഇടങ്ങളാണ് വീടും വിദ്യാലയവും.

' കുട്ടികള്‍ കുടംബത്തിന്റെ വിളക്കാണ്. അവരെ നല്ല രീതിയില്‍ വളര്‍ത്തി കൊണ്ട് വരിക എന്നത് ഏറെ ശ്രമകരമായ ജോലിയാണ് ' (Child Psychology), വിളയിലെ കളപറിച്ചാലെ കണ്‍ കുളിര്‍മ കിട്ടൂ...... രക്ഷിതാക്കളും അദ്ധ്യാപകരും ഈ ദൗത്യമേറ്റെടുത്താല്‍ വീടും വിദ്യാലവും ഉദ്യാനമാകും.

'സന്താനങ്ങള്‍ ജീവിതാലങ്കാരമാണ് ' (വി:ഖുര്‍ആന്‍)
മക്കള്‍ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. കുഞ്ഞിന്റെ പൂമുഖത്തെ പാല്‍പുഞ്ചിരിയും കുട്ടികളുടെ കര്‍മോത്സുകതയും വളരുംതോറും കൂടാറാണോ.....? കുറയാറാണോ......? നിങ്ങളിത് ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ കുട്ടി മൂന്ന് വയസ്സായിരിക്കുമ്പോള്‍ ചിരിച്ചിക്കുകയും കളിക്കുകയും ചെയ്തിരിരുന്ന ഉത്സാഹത്തോടെ അഞ്ച് വയസ്സില്‍ ചിരിക്കുകകയും കളിക്കുകയും ചെയ്യുന്നുണ്ടോ? സത്യത്തില്‍ അവന്റെ അവയവങ്ങള്‍ വലുതാവുകയും ആരോഗ്യം കൂടുകയും ചെയ്തില്ലേ? എന്നാണിതിങ്ങനേ....? ആവലാതിപ്പെടുകയല്ല ആലോചിക്കുകയാണ് വേണ്ടത്.


വലുതാകുംതോറും ചിരിയും കളിയും കുറഞ്ഞ് വരാറാണല്ലോ പതിവ്. ഇതിന്റെ കാരണങ്ങള്‍ കൃത്യമായി തന്നെ മന:ശാസ്ത്ര വിദഗ്തര്‍ പറയുന്നുണ്ട്. വീട് വിശ്രമിക്കാനുള്ള ഇടം. ഗൃഹം ഗ്രഹിക്കാനുള്ള ഇടം. സദനം സമാധാനത്തിനുള്ള ഇടം. ഭവനം സുന്ദരമായ ഭാവനയുടെ ഇടം. ഇത് പോലെ സുന്ദരമായ അര്‍ത്ഥങ്ങളുള്ള വാക്കുകളാണ് താമസ സ്ഥലത്തെ സൂചിപ്പിക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഈ ആശയങ്ങളോ അര്‍ത്ഥങ്ങളോ പുലര്‍ന്ന് കാണാത്ത പോര്‍ക്കളങ്ങളായി പാര്‍പ്പിടങ്ങള്‍ മാറുമ്പോഴാണ് കുസൃതി കുടുക്കകളായ കുട്ടികള്‍ വികൃതിക്കാരും കുറ്റകൃത്യക്കാരും പിടിവാശിക്കാരുമൊക്കെയായി പൊറുതിമുട്ടിക്കുന്നത്.

വാക്കിലും നോക്കിലും സ്‌നേഹം തുളുമ്പി ദാമ്പത്യം ഇമ്പമാര്‍ന്നതാക്കേണ്ട ഭാര്യഭര്‍ര്‍ത്താക്കന്‍മാര്‍ നിസ്സാര കാര്യങ്ങള്‍ക്ക് നീരസം പ്രകടപ്പിച്ച് നീറിപുകഞ്ഞും പൊറുതിമുട്ടിയും പോരടിച്ചുമാണ് പുലര്‍വേളകള്‍ തന്നെ തുടങ്ങുന്നത്. മാതാപിതാക്കളെ അനുകരിച്ച് കുട്ടികളിലും ഈ ദുസ്സ്വഭാവം വളര്‍ന്നു വരുന്നു. 'ചാരിയില്‍ ചാരിയത് മണക്കും ' ഈ പഴമൊഴി ഒഴുക്കോടെ പറയാനുള്ളതല്ലല്ലോ? കുട്ടികള്‍ പിറന്നത് കൊണ്ട് പ്രതിഭകളാവില്ല. അന്നം കൊടുത്താല്‍ മാത്രം മാനം നേടിത്തരില്ല.

' സ്വഭാവത്തിലും മറ്റു വ്യക്തിത്വ സവിശേഷതകളിലും വ്യത്യസ്തരാകുന്നത് പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടേയും സ്വാധീനത്തിലാണ് ' (വിദ്യഭ്യാസത്തിന്റെ മനശ്ശാസ്ത്ര ഭൂമിക) കുട്ടികള്‍ ആദ്യം പരിചയപ്പെടുന്ന പരിസ്ഥിതി പാര്‍പ്പിടമല്ലേ? അവിടെ എന്ത് കേള്‍ക്കുന്നു കാണുന്നു അനുഭവിക്കുന്നു അതായിത്തീരുന്നു മക്കള്‍. 'കുട്ടികള്‍ ഭാവിയിലെ ഉത്തമ പൗരന്‍മാരായിത്തീരണമെങ്കില്‍ അവരുടെ ബാല്യകാലം മാതാപിതാക്കളുടെ ഗൗരവമേറിയ ശ്രദ്ധക്കു വിധേയമായിരിക്കണം' (Parenting )

'മക്കള്‍ നിര്‍മല മനസ്സുമായി ജനിക്കുന്നു അത് മലിനമാക്കുന്നത് മാതാപിതാക്കളാകുന്നു' മുഹമ്മദ് നബി(സ)യുടെ വചനപ്പൊരുള്‍ ഒരു വിശദീകരണവും കൂടാതെ പിടികിട്ടുന്നില്ലേ......

നമുക്ക് നിസ്സാരമായി തോന്നുന്ന കാര്യങ്ങളിലൂടെയാണ് കുട്ടികളില്‍ വിവേകം വളര്‍ന്ന് വരുന്നത്. പക്ഷിമൃഗാതികള്‍ ജനിച്ച ഉടനെ തന്നെ അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ സ്വയം ചെയ്ത് തുടങ്ങുമ്പോള്‍ മനുഷ്യര്‍ വളരെ സാവധാനം മാത്രമാണ് അത്യാവശ്യ കാര്യങ്ങള്‍ പോലും ചെയ്ത് തുടങ്ങുന്നത്. നാഥന്റെ ഈ നിശ്ചയത്തില്‍ നല്ല പോലെ ചിന്തിക്കാനുണ്ട്. കുട്ടികളോടുള്ള കരുതലില്‍ കുറവുണ്ടായാല്‍ കണ്ണീര്‍ കുടിക്കേണ്ടി വരും.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025