l o a d i n g

ഇന്ത്യ

ഛത്തീസ്ഗഢില്‍ വന്‍ നക്സല്‍ വേട്ട: 27 പേരെ വധിച്ചു, സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി നമ്പാല കേശവ റാവു കൊല്ലപ്പെട്ടു

Thumbnail

റായ്പൂര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍-ബിജാപ്പൂര്‍ അതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 27 നക്സലുകള്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ നീണ്ട നക്സല്‍ വിരുദ്ധ പോരാട്ടത്തിലെ ചരിത്രപരമായ വിജയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ സംഭവത്തെ വിശേഷിപ്പിച്ചു.

കൊല്ലപ്പെട്ടവരില്‍ സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറിയും നക്സല്‍ പ്രസ്ഥാനത്തിലെ ഉന്നത നേതാവുമായ നമ്പാല കേശവ റാവു എന്ന ബസവരാജുവും ഉള്‍പ്പെടുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആദ്യമായാണ് ജനറല്‍ സെക്രട്ടറി റാങ്കിലുള്ള മാവോയിസ്റ്റ് നേതാവിനെ സുരക്ഷാ സേന വധിക്കുന്നതെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ അമിത് ഷാ അറിയിച്ചു.

ഈ ഓപ്പറേഷനില്‍ ഒരു ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ഉദ്യോഗസ്ഥനും മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നാരായണ്‍പൂര്‍, ബിജാപ്പൂര്‍, ദന്തേവാഡ ജില്ലകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന അബൂജ്മഡ് എന്ന നിബിഡവനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നക്സലൈറ്റുകളുടെ ഒരു പ്രധാന ശക്തികേന്ദ്രമാണിത്. നാരായണ്‍പൂര്‍, ബിജാപ്പൂര്‍, ദന്തേവാഡ, കാങ്കര്‍ ജില്ലകളില്‍ നിന്നുള്ള ഡിആര്‍ജി സേനാംഗങ്ങളുടെ സംയുക്ത സംഘത്തെ മാവോയിസ്റ്റുകള്‍ പതിയിരുന്ന് ആക്രമിച്ചതോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്.

മാവോയിസ്റ്റുകളുടെ 'മാഡ്' ഡിവിഷനിലെ മുതിര്‍ന്ന കേഡര്‍മാരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളെ തുടര്‍ന്ന്, സുരക്ഷാ സേന രണ്ട് ദിവസം മുമ്പ് അബൂജ്മഡിനുള്ളില്‍ വലിയ തോതിലുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. സേന മാവോയിസ്റ്റ് ഒളിത്താവളത്തിന് സമീപമെത്തിയപ്പോള്‍ വിമതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് തിരിച്ചടിയായി നടത്തിയ ആക്രമണത്തിലാണ് ഇരുപത്തിയേഴിലധികം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും മറ്റ് സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്.

സേനയുടെ ധീരതയെ ആഭ്യന്തര മന്ത്രി ഷാ അഭിനന്ദിക്കുകയും ഈ മുന്നേറ്റത്തെ 'വലിയ വഴിത്തിരിവ്' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 'ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്' പൂര്‍ത്തിയായതോടെ ഛത്തീസ്ഗഢ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി ആകെ 54 നക്സലുകള്‍ അറസ്റ്റിലാവുകയും 84 പേര്‍ കീഴടങ്ങുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'2026 മാര്‍ച്ച് 31-നകം നക്സലിസത്തെ ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു,' ഷാ പറഞ്ഞു.

60 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്ന് കരുതപ്പെടുന്ന ബസവരാജു, സിപിഐ (മാവോയിസ്റ്റ്) ന്റെ പ്രത്യയശാസ്ത്രപരവും പ്രവര്‍ത്തനപരവുമായ നട്ടെല്ലായി കണക്കാക്കപ്പെട്ടിരുന്നു. മാവോയിസ്റ്റ് സംഘടനയിലെ കേന്ദ്ര കമ്മിറ്റി, പൊളിറ്റ്ബ്യൂറോ അംഗങ്ങളെയും പിഎല്‍ജിഎ (പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി) പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപ്പൂര്‍, കൊണ്ടഗാവ് ജില്ലകളില്‍ നിന്നുള്ള ഒന്നിലധികം ഡിആര്‍ജി ടീമുകള്‍ ഉള്‍പ്പെടുന്ന ഒരു തുടര്‍ച്ചയായ ആക്രമണത്തിന്റെ ഭാഗമായിരുന്നു ഇന്നലത്തെ ഓപ്പറേഷന്‍.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025