ന്യൂഡല്‍ഹി- 'ഓപ്പറേഷന്‍ സിന്ദൂര്‍' സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത അശോക യൂണിവേഴ്സിറ്റി പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിന് സുപ്രീം കോടതി ബുധനാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു.
എങ്കിലും, അദ്ദേഹത്തിനെതിരായ രണ്ട് എഫ്‌ഐആറുകളിലെ അന്വേഷണം സ്റ്റേ ചെയ്യാന്‍ ജസ്റ്റിസുമാരായ സൂര്യ കാന്ത്, എന്‍.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിക്കുകയും, അദ്ദേഹത്തിന്റെ പോസ്റ്റിനെ 'ഡോഗ്-വിസ്ലിംഗ്' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതും ഒരു വനിതാ ഉദ്യോഗസ്ഥയെങ്കിലും അംഗമായതുമായ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ കോടതി സംസ്ഥാന ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.
മഹ്‌മൂദാബാദിന് ഇടക്കാല ആശ്വാസം അനുവദിച്ചുകൊണ്ട്, കേസിന്റെ വിഷയമായ കാര്യങ്ങളെക്കുറിച്ച് ഓണ്‍ലൈനില്‍ പോസ്റ്റുകളിടുകയോ ലേഖനങ്ങള്‍ എഴുതുകയോ പ്രസംഗങ്ങള്‍ നടത്തുകയോ ചെയ്യുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കി. അടുത്തിടെ ഇന്ത്യ നേരിട്ട ഭീകരാക്രമണത്തെക്കുറിച്ചോ അതിനോടുള്ള ഇന്ത്യയുടെ പ്രതികരണത്തെക്കുറിച്ചോ യാതൊരു അഭിപ്രായവും പറയുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്.
Related News