l o a d i n g

ഇന്ത്യ

ഏഴു മാസത്തിനിടെ 25 വിവാഹം; വിവാഹ തട്ടിപ്പു സംഘാംഗമായ യുവതി പിടിയില്‍

Thumbnail

ഭോപ്പാല്‍: ഏഴ് മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി 25 പേരെ വിവാഹം കഴച്ച് പണവും ആഭരണങ്ങളും വിലപിടിപ്പിമുള്ള സാധനങ്ങളും തട്ടിയെടുത്ത് കബളിപ്പിച്ച യുവതി പിടിയില്‍. രാജസ്ഥാന്‍ പൊലീസാണ് 23കാരിയായ അനുരാധ പസ്വാനെ ഭോപ്പാലില്‍ നിന്ന് പിടികൂടിയത്. ആവര്‍ത്തിച്ചുള്ള തട്ടിപ്പുകള്‍ കാരണം കൊള്ളനടത്തി രക്ഷപെടുന്ന വധു എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. അനുരാധ ഒരു സംഘടിത വിവാഹ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ്. നിയമപരമായി വിവാഹം ചെയ്ത ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷയാകുന്നതായിരുന്നു ഇവരുടെ രീതി. സ്വര്‍ണ്ണം, പണം, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കിയാണ് മുങ്ങുന്നത്. ഓരോ തവണയും പുതിയ ഇടങ്ങളില്‍ നിന്നാണ് ഇവര്‍ വരനെ കണ്ടെത്തിയിരുന്നത്.

മെയ് 3 ന് സവായ് മധോപൂരില്‍ നിന്നുള്ള വിഷ്ണു ശര്‍മ്മ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്. വധുവിനെ കണ്ടെത്താന്‍ ഏജന്റുമാരായ സുനിതയ്ക്കും പപ്പു മീനയ്ക്കും വിഷ്ണു രണ്ട് ലക്ഷം രൂപ നല്‍കിയിരുന്നു. ഏപ്രില്‍ 20നാണ് അനുരാധ വിഷ്ണുവിനെ വിവാഹം ചെയ്തത്. തുടര്‍ന്ന് മെയ് 2 ന് തന്റെ വിലപിടിപ്പുള്ള വസ്തുക്കളുമായി അനുരാധ ഒളിവില്‍ പോയി. ഇതോടെയാണ് വിഷ്ണു പരാതി നല്‍കുന്നത്.

ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന അനുരാധ കുടുംബ തര്‍ക്കത്തെത്തുടര്‍ന്നാണ് ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞത്. തുടര്‍ന്ന് ഭോപ്പാലിലെത്തിയ ഇവര്‍ വിവാഹ തട്ടിപ്പുകള്‍ നടത്തുന്ന ക്രിമിനല്‍ സംഘത്തില്‍ ചേര്‍ന്നു. വാട്ട്സാപ്പ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് വധുവിനെ കണ്ടെത്തുന്ന ഏജന്റുമാര്‍ വഴിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ക്ലയന്റുകളില്‍ നിന്ന് 2 മുതല്‍ 5 ലക്ഷം രൂപ വരെ ഇവര്‍ ഈടാക്കിയിരുന്നു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025