ഹൈദരാബാദ്: ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപമുണ്ടായ വന്‍ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ മരിച്ചു. 17 മരണം സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസില്‍ ഇന്ന് രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
രാവിലെ ആറ് മണിയോടെയാണ് ശ്രീകൃഷ്ണ പേള്‍സ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. തുടര്‍ന്ന് പതിനൊന്ന് ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറോളം പ്രവര്‍ത്തിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
Related News