ഭോപാല്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതില്‍ മധ്യപ്രദേശ് മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കാന്‍ ഹൈകോടതി ഉത്തരവ്. രാജ്യത്തുടനീളം വന്‍ പ്രതിഷേധത്തിന് വിഷം വഴിവെച്ചിരുന്നു. സ്വമേധയാ കേസെടുത്ത കോടതി, വിജയ് ഷാക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവിയോട് നിര്‍ദേശിക്കുകയായിരുന്നു.
ചൊവ്വാഴ്ച മധ്യപ്രദേശിലെ മഹുവില്‍ നടന്ന സാംസ്‌കാരിക പരിപാടിയിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. 'ഭീകരവാദികള്‍ നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവര്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ ഞങ്ങള്‍ അവരുടെ സ്വന്തം സഹോദരിയെ അയച്ചു' - എന്നായിരുന്നു വിജയ് ഷായുടെ പരാമര്‍ശം. വിവാദ വിഷയത്തില്‍ പിന്നീട് മന്ത്രി വിജയ് ഷാ മാപ്പ് പറഞ്ഞിരുന്നു.
ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയും ഒഫീസര്‍ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങുമായിരുന്നു.
Related News