റിയാദ്: ഭക്ഷ്യ സുരക്ഷ - വ്യാപാര മേഖലകളില്‍ ഓസ്‌ട്രേലിയയും - സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം ഊര്‍ജ്ജിതമാക്കി ലുലുവിന്റെ ഓസ്‌ട്രേലിയ വീക്ക് 2025. സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടനീളമാണ് ഓസ്‌ട്രേലിയന്‍ പ്രീമിയം ഉത്പന്നങ്ങള്‍ വിപണനത്തിനും പ്രദര്‍ശനത്തിനും എത്തിച്ച് ഓസ്‌ട്രേലിയ വീക്ക് സംഘടിപ്പിച്ചിരിക്കുന്നത്. റിയാദിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍ ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ സൗദി അറേബ്യയിലെ ഓസ്‌ട്രേലിയന്‍ അംബാസഡര്‍ മാര്‍ക് ഡൊണോവന്‍ ഓസ്‌ട്രേലിയ വീക്ക് ഉദ്ഘാടനം ചെയ്തു. സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ഓസ്‌ട്രേലിയന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍, ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഓസ്‌ട്രേലിയ വീക്കില്‍ 129 പ്രമുഖ ഓസ്‌ട്രേലിയന്‍ ബ്രാന്‍ഡുകള്‍ ; 960 പ്രീമിയം ഉത്പന്നങ്ങള്‍
ഓസ്‌ട്രേലിയയിലെ 129 പ്രമുഖ ബ്രാന്‍ഡുകളുടെ 960 പ്രീമിയം ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അണിനിരത്തിയാണ് ലുലു ഓസ്‌ട്രേലിയ വീക്ക് ഒരുക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ഏറ്റവും ഉന്നത നിലവാരമുള്ള ഭക്ഷ്യ സംസ്‌കാരം, ആരോഗ്യകരമായ ഭക്ഷ്യ ഉത്പന്നങ്ങള്‍, സുസ്ഥിരമായ ഭക്ഷ്യ ഉത്പാദനം എന്നിവയെ അടയാളപ്പെടുത്തുന്നതാണ് ഓസ്‌ട്രേലിയ വീക്ക്. ഇതിലൂടെ ഓസ്‌ട്രേലിയയുടെ പ്രീമിയം മാംസ ഉത്പന്നങ്ങള്‍, പഴം-പച്ചക്കറികള്‍, പാല്‍ ഉത്പന്നങ്ങള്‍, കാന്‍ഡ് ഭക്ഷണ വിഭവങ്ങള്‍ തുടങ്ങിയവ എല്ലാം സൗദിയിലെ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ അവസരമുണ്ടാകും.
രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയായ സൗദി ഫുഡ് ഷോയിലും ലുലു ഓസ്‌ട്രേലിയ വീക്ക് ശ്രദ്ധേയമായി. സൗദിയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഓസ്‌ട്രേലിയ വീക്ക് തുടരുകയാണ്.
ഓസ്‌ട്രേലിയന്‍ പ്രീമിയം ഉത്പന്നങ്ങള്‍ സൗദിയിലെ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കാനായി ഓസ്‌ട്രേലിയ വീക്കിലൂടെ വലിയ അവസരമാണ് ലുലു ഒരുക്കിയതെന്ന് സൗദി അറേബ്യയിലെ ഓസ്‌ട്രേലിയന്‍ അംബാസഡര്‍ മാര്‍ക് ഡൊണോവന്‍ പറഞ്ഞു. സൗദിയുമായുള്ള സൗഹൃദത്തെ ഏറെ വിലമതിയ്ക്കുന്നു. ഈ ചുവടുവെയ്പില്‍ ലുലു ഗ്രൂപ്പ് ഓസ്‌ട്രേലിയയോടൊപ്പം തന്ത്രപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയിലെ ഉപഭോക്താക്കള്‍ക്ക് മികച്ചതും, വേറിട്ടതുമായ ഷോപ്പിംഗ് അനുഭവമൊരുക്കാനാണ് ലുലു എപ്പോഴും ശ്രമിക്കുന്നതെന്നും, ഓസ്‌ട്രേലിയ വീക്ക് അതിന്റെ ഭാഗമാണെന്നും സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ് വ്യക്തമാക്കി. ഓസ്‌ട്രേലിയയുമായി കൈകോര്‍ക്കുന്നതിലൂടെ സൗദിയിലെ ഉപഭോക്താക്കളുടെ രുചികള്‍ക്ക് അനുയോജ്യമായതും പോഷക ഗുണമുള്ളതുമായ ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ അണിനിരത്താന്‍ കഴിഞ്ഞു. ഈ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമെന്നും ഷെഹിം മുഹമ്മദ് അഭിപ്രായപ്പെട്ടു.
മിഡില്‍ ഈസ്റ്റില്‍ ഉയര്‍ന്ന നിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചു വരുന്ന സമയത്ത് ഈ മേഖലയിലേക്കുള്ള സുരക്ഷിതവും വിശ്വസനീയവുമായ കയറ്റുമതി പങ്കാളിയായി ഓസ്‌ട്രേലിയ മാറിക്കഴിഞ്ഞു എന്ന് ദുബൈയിലെ ഓസ്‌ട്രേലിയന്‍ കോണ്‍സുല്‍ ജനറല്‍ ബ്രയോണി ഹില്‍സ് ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയന്‍ ഉത്പാദകര്‍ക്ക് സൗദി അറേബ്യയുമായി പങ്ക് ചേര്‍ന്ന് വ്യാപാരത്തിന് വഴിയൊരുക്കുകയാണ് ഓസ്‌ട്രേലിയ വീക്കെന്നും, ഇതിനായി ലുലു ഗ്രൂപ്പുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും മിഡില്‍ ഈസ്റ്റിലെ ഓസ്‌ട്രേഡ് ജനറല്‍ മാനേജര്‍ കൂടിയായ അദ്ദേഹം വിശദീകരിച്ചു.
സുസ്ഥിരമായതും ഗുണനിലവാരമുള്ളതുമായ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തില്‍ ഓസ്‌ട്രേലിയന്‍ ഉത്പാദകര്‍ പേരെടുത്തവരാണെന് ഓസ്‌ട്രേഡ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷണര്‍ ടോഡ് മില്ലര്‍ പറഞ്ഞു. സൗദി വിഷന്‍ 2030ലൂടെ രാജ്യം ഭക്ഷ്യ സുരക്ഷ രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ നിലവാരമേറിയ പ്രീമിയം ഉത്പന്നങ്ങളുമായി ഓസ്‌ട്രേലിയന്‍ ഭക്ഷ്യ കയറ്റുമതി രംഗത്തിന് വലിയ സംഭാവന നല്‍കാന്‍ സാധിക്കുമെന്നും ടോഡ് മില്ലര്‍ കൂട്ടിച്ചേര്‍ത്തു.
സൗദിയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മെയ് 17 വരെ ഓസ്‌ട്രേലിയ വീക്കിന്റെ ഭാഗമായുളള വിപുലമായ പ്രദര്‍ശനവും വിപണനവും തുടരും. വൈവിധ്യം നിറഞ്ഞതും, പുതുമയുമയാര്‍ന്നതുമായ ഓസ്‌ട്രേലിയന്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുക കൂടിയാണ് ഓസ്‌ട്രേലിയ വീക്കിലൂടെ ലുലു ലക്ഷ്യമിടുന്നത്.
Related News