ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ത്യ പാക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, സേനാ മേധാവികള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഐബിറോ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
പഹല്‍ഗാമില്‍ ഏപ്രില്‍ രണ്ടിലെ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യപാക്ക് സംഘര്‍ഷമുണ്ടായത്. പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി. 100 ഭീകരര്‍ കൊല്ലപ്പെട്ടു. പാക്ക് വ്യോമതാവളങ്ങളിലും ഇന്ത്യ ആക്രമണം നടത്തിയിരുന്നു.
പാക്കസ്ഥാനിലെ കറാച്ചിയിലും ലഹോറിലും ഇസ്‌ലാമാബാദിലും ആക്രമണം നടത്തിയെന്നു സൈന്യം സ്ഥിരീകരിച്ചിരുന്നു. ഈ നഗരങ്ങളിലെ വ്യോമതാവളങ്ങളാണ് ഇന്ത്യ ആക്രമിച്ചതെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷം ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടുതല്‍ വിവരങ്ങള്‍ വിശദീകരിച്ച് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് സേനകള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് പ്രതിരോധ മിസൈല്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയത്.
Related News