മുംബൈ: വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെഅതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്. സെന്‍സെക്‌സ് 2,000 പോയിന്റിലധികം ഉയര്‍ന്നു. നിഫ്റ്റി 24,600 മകടന്നതോടെ നിക്ഷേപകരുടെ പ്രതീക്ഷയും ഉയര്‍ന്നിട്ടുണ്ട്. സെന്‍സെക്‌സ് 2,089.33 പോയിന്റ് അഥവാ 2.62 ശതമാനം ഉയര്‍ന്ന് 81,543.80 ലും എന്‍.എസ്.ഇ നിഫ്റ്റി 669.3 പോയിന്റ് അഥവാ 2.78 ശതമാനം ഉയര്‍ന്ന് 24,677.30 എന്ന നിലയിലുമാണ് വിപണി ആരംഭിച്ചത്.
നാല് ദിവസത്തെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശേഷം ശനിയാഴ്ച വൈകിട്ടാണ് ഇന്ത്യയും പാകിസ്താനും സൈനിക നടപടികള്‍ അവസാനിപ്പിച്ചത്. വെടിനിര്‍ത്തല്‍ തീരുമാനത്തിന്‌റെ പ്രതിഫലനമാണ് വിപണിയില്‍ കാണുന്നത്. തിങ്കളാഴ്ച ആദ്യ വ്യാപാര സെഷനില്‍ അദാനി എന്റര്‍പ്രൈസസ് , ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ട്രെന്റ്, ശ്രീറാം ഫിനാന്‍സ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികല്‍.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ യു.എസ് ചൈന തമ്മിലുള്ള ഉന്നതതല വ്യാപാര ചര്‍ച്ചകള്‍ അവസാനിച്ചതും പ്രതീക്ഷ നല്‍കുന്ന സൂചനകള്‍ ഉണ്ടായതും നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസത്തെ വര്‍ധിപ്പിച്ചു. ഇരു രാജ്യങ്ങളും ചര്‍ച്ച വിജയിച്ച രീതിയിലുള്ള സൂചനകളാണ് നല്‍കിയത്. അമേരിക്കന്‍ വ്യാപാര കമ്മി കുറയ്ക്കുന്നതിന് ഉതകുന്ന കരാറിനെ കുറിച്ച് യു.എസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചപ്പോള്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ സമവായ പദ്ധതികള്‍ മുന്നോട്ട് വെച്ചതായാണ് സൂചന. താമസിയാതെ ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കുമെന്ന് ചൈനയുടെ വൈസ് പ്രീമിയര്‍ ഹീ ലൈഫെങ് പറഞ്ഞു, ഇതോടെ സന്തോഷ വാര്‍ത്ത പ്രതീക്ഷിക്കാന്‍ തുടങ്ങിയതും വ്യാപാരത്തില്‍ പ്രതിഫലിക്കുന്നുണ്ട്.
Related News