ന്യൂഡൽഹി: ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷ സാഹചര്യം ലഘൂകരിച്ചെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും–പാക്കിസ്ഥാനും ഉടനടി വെടിനിർത്തലിന് സമ്മതിച്ചുവെന്നാണ് ട്രംപിന്റെ കുറിപ്പ്.
രാത്രി മുഴുവൻ നീണ്ട കൂടിയാലോചനകളെത്തുടർന്നാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞു. ഇതുസംബന്ധിച്ച് സമൂഹമാധ്യമമായ ട്രൂത് സോഷ്യലിൽ പങ്കുവച്ച കുറിപ്പ് ട്രംപ് എക്സിലും പങ്കുവച്ചു. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാക്കിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും പാക്ക് സൈനിക മേധാവി അസിം മുനീറുമായും ചർച്ച നടത്തിയിരുന്നുവെന്ന് ഉച്ചയ്ക്ക് സ്ഥിരീകരിച്ചിരുന്നു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷ സാഹചര്യം ഉണ്ടായത്.
Related News