ഹൈദരാബാദ്: കറാച്ചി എന്ന പേരിട്ടതിന്റെ പൊല്ലാപ്പിലാണ് ഹൈദരാബാദിലെ ഒരു ബേക്കറിക്കാര്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ പ്രധാന നഗരമായ കറാച്ചിയുടെ പേരിലുള്ള ബേക്കറിക്കെതിരെ ഹൈദരാബാദില്‍ പ്രതിഷേധം ശക്തമാവുകയാണ്.
1953 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറി അവരുടെ പൈതൃകത്തെയും ഇന്ത്യന്‍ സ്വത്വത്തെയും സംരക്ഷിക്കുന്ന പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും പ്രതിഷേധക്കാരെ തണുപ്പിക്കാനായിട്ടില്ല. ഹൈദരാബാദില്‍ സ്ഥാപിതമായ കറാച്ചി ബേക്കറി 100 ശതമാനം ഇന്ത്യന്‍ ബ്രാന്‍ഡാണ്. കറാച്ചി ബേക്കറി എന്ന പേര് ദേശീയതയല്ല, ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതാണ് എന്ന വിശദീകരണവും അവര്‍ നല്‍കിയിട്ടുണ്ട്. ബ്രാന്‍ഡിനെ പിന്തുണയ്ക്കാന്‍ കമ്പനി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ പേര് മാറ്റണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിഷേധക്കാര്‍. ബേക്കറിയുടെ ബിസിനസിനെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഫ്രൂട്ട് ബിസ്‌കറ്റുകള്‍ക്ക് പ്രസിദ്ധമായ കറാച്ചി ബേക്കറിയുടെ ബിസിനസ് ഈ പേരിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ എങ്ങനെയാകും എന്ന ആശങ്കയിലാണ് ഉടമസ്ഥര്‍.
Related News