l o a d i n g

ബിസിനസ്

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ വരുമാനം 10,041 കോടി രൂപയായി

Thumbnail

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സിന്റെ പ്രവര്‍ത്തന വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.5 ശതമാനം ഉയര്‍ന്ന് 10,040.76 കോടി രൂപയായി. നികുതി കിഴിച്ചുള്ള ലാഭം മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 7.6 ശതമാനം വര്‍ധിച്ച് 1,783.3 കോടി രൂപയായി. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 50 പൈസ വീതം ലാഭ വിഹിതം പ്രഖ്യാപിച്ചു.

കമ്പനിയുടെ നാലാം പാദത്തിലേയും 2025 സാമ്പത്തിക വര്‍ഷത്തേയും ഫലങ്ങള്‍ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. നാലാം പാദത്തിലെ ലാഭം നികുതി കിഴിച്ച് 414.3 കോടി രൂപയാണ്. മുന്‍ പാദത്തെയപേക്ഷിച്ച് 3.3 ശതമാനത്തിന്റെ ചെറിയ കുറവുണ്ട്. 2024 സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ നികുതി കിഴിച്ച് 428.3 കോടി രൂപ ലാഭം നേടിയിരുന്നു. എന്നാല്‍ 2025 സാമ്പത്തിക വര്‍ഷം നികുതി കിഴിച്ചുള്ള ലാഭം 1,783.3 കോടി രൂപയായി ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷം ഇത് 1,657.8 കോടി രൂപയായിരുന്നു.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം 2024 സാമ്പത്തിക വര്‍ഷം 8,848 കോടി രൂപയായിരുന്നത് 13.5 ശതമാനം വളര്‍ന്ന് 10,041 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 2025 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭം 2,360 കോടി രൂപയാണ്. 2024 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഈയിനത്തില്‍ വരുമാനം 2,348 കോടി രൂപയായിരുന്നു.

കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ നാലാം പാദത്തില്‍ 43,033.75 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 42,069.62 കോടി രൂപയേക്കാള്‍ 2.3 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2025 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍, ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഒഴികെ, കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 34,845 കോടി രൂപയുടേതാണ്. സ്വര്‍ണ വായ്പയിലുണ്ടായ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ പാദ അടിസ്ഥാനത്തില്‍ 1.9 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 15.4 ശതമാനവും വര്‍ധനവുണ്ടായി. സ്വര്‍ണ വായ്പ ഒഴികെയുള്ള ബിസിനസ് കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികളുടെ 40.5 ശതമാനമാണ്. ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആസ്തി നാലാം പാദത്തില്‍ 18.2 ശതമാനം പാദ അടിസ്ഥാനത്തിലും, 31.1 ശതമാനം വാര്‍ഷികാടിസ്ഥാനത്തിലും കുറഞ്ഞു.

നാലാം പാദത്തില്‍ കൈകാര്യം ചെയ്യുന്ന വാഹന വായ്പാ ആസ്തിയില്‍ 6.1 ശതമാനം പാദ അടിസ്ഥാനത്തില്‍ കുറവു രേഖപ്പെടുത്തിയെങ്കിലും വാര്‍ഷിക അടിസ്ഥാനത്തില്‍ 16.1 ശതമാനം വര്‍ധനവുണ്ട്. എംഎസ്എംഇ, അനുബന്ധ ബിസിനസ് ആസ്തികളില്‍(സെക്വേഡ്) 5.8 ശതമാനം പാദ അടിസ്ഥാനത്തിലും 22.9 ശതമാനം വാര്‍ഷിക അടിസ്ഥാനത്തിലും വളര്‍ച്ചയുണ്ടായി. എന്നാല്‍ അണ്‍ സെക്വേഡ് വിഭാഗത്തില്‍ പാദ അടിസ്ഥാനത്തില്‍ 19.5 ശതമാനം കുറഞ്ഞു. ഈയിനത്തില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 10 ശതമാനവും കുറവുണ്ടായി. ഭവന വായ്പാ ആസ്തികള്‍ പാദ അടിസ്ഥാനത്തില്‍ 2.6 ശതമാനവും വാര്‍ഷിക അടിസ്ഥാനത്തില്‍ 20.8 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി തന്ത്രപരമായ ചില മാറ്റങ്ങള്‍ കൊണ്ടുവരികയും ശക്തമായ മുന്നറ്റം നടത്തുകയും ചെയ്തതായി മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു. കമ്പനിയുടെ നാലാം പാദത്തിലെ നികുതി കിഴിച്ചുള്ള ലാഭത്തില്‍ 3.3 ശതമാനം പാദ അടിസ്ഥാനത്തിലുള്ള കുറവുണ്ടായെങ്കിലും മൊത്തം സാമ്പത്തിക നികുതി കിഴിച്ചുള്ള ലാഭത്തില്‍ 1783 കോടിയുടെ ഉയര്‍ന്നിട്ടുണ്ട്. ഇത് കമ്പനിയുടെ വൈവിധ്യമാര്‍ന്ന ആസ്തികളുടെ കരുത്തും ശേഷിയുമാണ് പ്രകടിപ്പിക്കുന്നത്. പ്രധാന മേഖലകളായ സ്വര്‍ണ വായ്പയിലും സെക്വേഡ് എംഎസ്എംഇ ബിസിനസിലും നല്ല വളര്‍ച്ച കാഴ്ചവയ്ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. എന്നാല്‍ മൈക്രോ ഫിനാന്‍സ് മേഖലയിലും അണ്‍ സെക്വേഡ് വായ്പകളിലും കരുതലോടെയുള്ള മുന്നേറ്റം നടത്തുവാനും സാധിച്ചിട്ടുണ്ട്. കര്‍ശനമായ വിപണി നിയന്ത്രണ സാഹചര്യങ്ങളിലും ശക്തമായ സാമ്പത്തിക നില രൂപപ്പെടുത്തുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇത് ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഉല്‍പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യാന്‍ ഞങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ട്. വരും കാലങ്ങളില്‍ മികച്ച വളര്‍ച്ചയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ ലക്ഷ്യമാക്കുന്നുണ്ട്. ഇതിലൂടെ കമ്പനിയുടെ ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും മികച്ച നേട്ടം കൈവരിക്കാനാകുമെന്ന് വി.പി. നന്ദകുമാര്‍ ചൂണ്ടിക്കാട്ടി
.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025