ന്യൂഡല്‍ഹി: പാകിസ്താന്റെ പ്രകോപനങ്ങള്‍ക്കിടെ ഇന്ത്യ ശക്തായ തിരിച്ചടി തുടരുകയാണ്. വെള്ളിയാഴ്ച രാജ്യത്തെ വിവിധയിടങ്ങളില്‍ പാക് ഡ്രോണുകള്‍ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. ഇന്ന് പുലര്‍ച്ചെ പാകിസ്താനിലെ മൂന്ന് വ്യോമ താവളങ്ങളില്‍ ശക്തമായ സ്ഥോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ, തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള ഒരു പ്രധാനപ്പെട്ട സ്ഥാപനം ഉള്‍പ്പെടെ, രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലുള്ള എല്ലാ സിവിലിയന്‍, വാണിജ്യ കെട്ടിടങ്ങളെല്ലാം അടച്ചുപൂട്ടാന്‍ പാകിസ്താന്‍ നിര്‍ബന്ധിതരായി. ഇസ്ലാമാബാദില്‍ നിന്ന് 10 കിലോമീറ്ററില്‍ മാത്രം അകലെ രാജ്യത്തിന്റെ സൈനിക ആസ്ഥാനത്തോട് ചേര്‍ന്നുള്ള ഒരു പ്രധാന സ്ഥലമായ റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍, മുരിദ്, റഫീഖി എന്നീ മൂന്ന് വ്യോമസേനാ കേന്ദ്രങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നുവെന്നാണ് വിവരം.
അതിനിടെ പാക്കിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഇന്നു വൈകുന്നേരം നാലു മണിവരെ എയര്‍സ്‌പെയ്‌സ് സമ്പൂര്‍ണമായി അടച്ചിട്ടു. ഇന്ത്യ 32 വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് മെയ് 15 വരെ തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തല യോഗം വിളിച്ചു. പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി മോദി കൂടിക്കാഴ്ച നടത്തി. സേന മേധാവിമാരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും.
തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയ്ക്ക് എതിരെ പ്രകോപനം തുടരുകയാണ് പാകിസ്ഥാൻ.നിയന്ത്രണരേഖയിലെ ഷെല്ലിങിൽ തുടങ്ങിയ ആക്രമണം ബാരാമുള്ള മുതൽ ഭുജ് വരെയുള്ള 26 സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു. ഫിറോസ്‌പൂരിൽ ജനവാസമേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു.
Related News