ന്യൂഡല്‍ഹി: പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലും ലാഹോറിലും ഇന്ത്യയുടെ കനത്ത വ്യോമാക്രമണം. പാക് ഭീകരത്താവളങ്ങളെ ഇല്ലാതാക്കിയ സിന്ദൂര്‍ ഓപ്പറേഷന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്ത്യയുടെ പ്രഹരം. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കു കിലോമീറ്ററുകള്‍ മാത്രം അകലെ സ്‌ഫോടനമുണ്ടായെന്നും ഇത് മിസൈല്‍ ആക്രമണമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഷരീഫിനെ വസതിയില്‍നിന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായാണു വിവരം.
പാക് ഭീകരതാവളങ്ങളെ തകര്‍ത്ത സിന്ദൂര്‍ ഓപ്പറേഷന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ച രാത്രി രാജ്യത്തെ സൈനികകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി പാകിസ്താന്‍ വ്യോമാക്രമണത്തിന് മുതിര്‍ന്നത്. എന്നാല്‍, വ്യോമ പ്രതിരോധസംവിധാനം ഉപയോഗിച്ച് പാക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തിട്ടു. ജമ്മുവില്‍നിന്നാണ് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നത്. തുടര്‍ന്ന് ഇസ്ലാമാബാദിലും ലഹോറിലും ഇന്ത്യ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഇതോടെ പാകിസ്താനിലെ പ്രധാനനഗരങ്ങള്‍ ഇരുട്ടിലായി. പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളും 50-ഓളം ഡ്രോണുകളും പത്തോളം മിസൈലുകളും തകര്‍ത്തു. രണ്ട് ചൈനീസ് നിര്‍മിത ജെഎഫ് 17എസ്, എഫ് 16 യുദ്ധവിമാനങ്ങളാണ് തകര്‍ത്തത്. പാക് പൈലറ്റിനെ ഇന്ത്യ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ പാകിസ്താന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. പാകിസ്താന്‍ സൈന്യത്തില്‍ ആഭ്യന്തര കലാപം ഉണ്ടെന്നും സൂചനയുണ്ട്.
പാകിസ്താന്‍ പ്രകോപനം തുടരുന്നതിനിടെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക് തിരിച്ചു. റോഡ് മാര്‍ഗമാണ് അദ്ദേഹത്തിന്റെ യാത്ര. ഇന്നലെ രാത്രിയിലെ പാകിസ്താന്റെ ഡോണ്‍ ആക്രമണം ഇന്ത്യ ചെറുത്തിരുന്നു. ഇവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ റോഡ് മാര്‍ഗം പോകുകയാണെന്ന് എക്‌സിലൂടെയാണ് ഒമര്‍ അബ്ദുള്ള അറിയിച്ചത്.
Related News