l o a d i n g

ബിസിനസ്

സമ്പൂര്‍ണ വിദ്യാഭ്യാസ മാള്‍ ഈഡിയു മഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Thumbnail

മഞ്ചേരി: പ്രവാസികളുടെ കൂട്ടായ്മയില്‍ മഞ്ചേരി സൈതാലിക്കുട്ടി സ്മാരക ബൈപ്പാസില്‍ സമ്പൂര്‍ണ വിദ്യാഭ്യാസ മാളായ ഈഡിയു പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടമെന്നോണം ബുക്ക് സ്റ്റോര്‍, സ്റ്റേഷനറി, വി.ആര്‍.എക്‌സ്പീരിയന്‍സ് ലാബ്, ഗെയിംസ് സോണ്‍, ഫിലാറ്റലി കോര്‍ണര്‍, ആര്‍ട് ആന്റ് ക്രാഫ്റ്റ് സെന്റര്‍ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ച് ചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് നൂതന സാങ്കേതിക വിദ്യകളുടെ പിന്തുണയോടെ കാലഘട്ടത്തിന് അനിവാര്യമായതാണ് മഞ്ചേരിയില്‍ ആരംഭിച്ച ഈഡിയു മാള്‍ എന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരവും ഉയര്‍ന്ന ഗുണമേന്മയുമുള്ള വിദ്യാഭ്യാസ സേവനങ്ങളും പഠനോപകരണങ്ങളും തുടങ്ങി സര്‍വ തലങ്ങളെയും സ്പര്‍ശിച്ചുള്ളമാളാണിത്. ഏറ്റവും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ വിദ്യാഭ്യാസ-കലാ-കായിക-ഗവേഷണ മേഖലകളിലേക്ക് ആവശ്യമായവയെല്ലാം ഒരു കുടക്കീഴില്‍ അണിനിരക്കുകയാണ്. 'ദി കംപ്ലീറ്റ് എഡ്യുക്കേഷന്‍ മാള്‍' എന്ന ടാഗ്ലൈനോടെ ഈഡിയു മാള്‍ കുതിച്ച് കയറുന്നത് വലിയ മുന്നേറ്റത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.

ഈഡിയു ചെയര്‍മാന്‍ സയ്യിദ് സഹല്‍ തങ്ങള്‍ അO്യക്ഷത വഹിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ ട്രെന്‍ഡ് രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഈഡിയുവിന്റെ കടന്നുവരവ് വിദ്യാഭ്യാസ മേഖലയിലും അതിന്റെ വിപണിയിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഒരുകൂട്ടം പ്രവാസികളുടെ കഠിനാദ്ധ്വാനവും വിയര്‍പ്പുമാണ്സ്ഥാപനത്തിന് പിന്നില്‍. പ്രവാസ ജീവിതം ഉപേക്ഷിച്ച് തിരികെ ജന്മനാട്ടിലെത്തുന്നവര്‍ക്കായിഎന്ത് ചെയ്യാമെന്ന ചിന്തയാണ് ഈഡിയു മാളിലേക്ക് നയിച്ചത്. പ്രവാസികള്‍ക്ക് സുരക്ഷിതമായി സമ്പാദ്യം നിക്ഷേപിക്കാനുള്ള അവസരമാണിത്. കെ.എം.സി.സിയിലെ അംഗങ്ങളെല്ലാം തുടര്‍ച്ചയായ രണ്ട് വര്‍ഷം എല്ലാ മാസവും ഒരു നിശ്ചിത തുക നല്‍കിയത് സ്വരൂപിക്കുകയും തുടര്‍ന്ന് അത് വിനിയോഗിച്ച് സ്ഥലം വാങ്ങിയുമാണ് ഈഡിയു മാള്‍ നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിന് ഇവിടെ എത്തിയാലും നിരാശയോടെ മടങ്ങിപ്പോവേണ്ടി വരില്ലെന്ന് സ്വാഗതം ആശംസിച്ച മാനേജിംഗ് ഡയറക്ടര്‍ കെ.എം.ജമാലുദ്ധീന്‍ പറഞ്ഞു. എഡ്യുക്കേഷന്‍ ടോയ്‌സ്, എഡ്യുക്കേഷണല്‍ ആപ്പുകള്‍, കരിയര്‍ ഗൈഡ്ലൈന്‍സ്, കരിയര്‍ കൗണ്‍സിലിംഗ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഗണിതം, കംപ്യൂട്ടര്‍ ലാബുകളിലേക്കുള്ള ലബോറട്ടറി ഉപകരണങ്ങള്‍, ഹയര്‍ എഡ്യുക്കേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക്, സൈക്കോളജി, ബിഹേവിയറല്‍, ലേണിംഗ് ഡിസെബിലിറ്റി കൗണ്‍സിലിംഗ് സെന്ററുകള്‍, കരിയര്‍ കൗണ്‍സിലിംഗ് ഹബ്, ഫീല്‍ഡ് വര്‍ക്ക്, എക്‌സ്‌കര്‍ഷന്‍ ട്രാവല്‍ ഗൈഡന്‍സ്, സെമിനാര്‍ ഹാള്‍, പ്രൊഫഷണല്‍ സ്റ്റുഡന്‍സ് ഡെസ്‌ക്ക്, ഡിജിറ്റല്‍ പ്രിന്റിംഗ്, വിദേശ ഭാഷാ പരിശീലനം, ഐ.ഇ.എല്‍.ടി.എസ് പരിശീലനംഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍ സഹറു നുസൈബ കണ്ണനാരി, പ്രൊഫ.വി.എസ്.കൈകസി എന്നിവര്‍ 'ഞാന്‍ വന്ന വഴി' എന്ന വിഷയത്തിലും 'എഴുത്തും നിലപാടും' എന്ന വിഷയത്തില്‍ എഴുത്തുകാരായ എം.മുകുന്ദന്‍, എന്‍.എസ്.മാധവന്‍, എന്‍.ഇ.സുധീര്‍ എന്നിവരും സംവാദം നടത്തി. ഗസല്‍ ഗായിക സുനിത നെടുങ്ങാടി അവതരിപ്പിച്ച ഗസല്‍ സന്ധ്യയും അരങ്ങേറി. എം.എല്‍.എമാരായ പി.ഉബൈദുള്ള, യു.എ.ലത്തീഫ്, ആബിദ് ഹുസൈന്‍ തങ്ങള്‍, മഞ്ഞളാംകുഴി അലി ,നജീബ് കാന്തപുരം, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം കെ സക്കീര്‍, മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. എം സുബൈദ, വാര്‍ഡ് കൗണ്‍സിലര്‍ ബേബി കുമാരി,
വൈസ് ചെയര്‍മാന്‍ കുഞ്ഞിമോന്‍ കാക്കിയ, ഡയറക്ടര്‍മാരായ അബ്ദുസമദ് ടി, അലി കളത്തില്‍, നിസാര്‍ തെക്കന്‍, സിദ്ദിഖ് ടി.ടി, ഹുസൈന്‍ പി, ഹംസ പി ,കുഞ്ഞിമുഹമ്മദ് പി, അബ്ദുല്‍ ഗഫൂര്‍ എ, അസൈനാര്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025