l o a d i n g

ഇന്ത്യ

അധ്യാപകനും എട്ടാം ക്ലാസുകാരിയും ആത്മഹത്യ ചെയ്ത നിലയില്‍

Thumbnail

ലഖ്്‌നൗ: സ്വകാര്യ സ്‌കൂള്‍ അധ്യാപകനെയും എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയും ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ അലീഗഢില്‍ റൊറാവര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലോഡ്ജിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗനമം.

ചന്ദ്രബെന്‍ കുമാര്‍ എന്ന അധ്യാപകനാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിക്കൊപ്പം അലീഗഢിലെ ഒരു ഹോട്ടലില്‍ തിങ്കളാഴ്ച മുറിയെടുത്തത്. ഇരുവരുടെയും ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ചാണ് ഹോട്ടലുകാര്‍ മുറു നല്‍കിയത്. എന്നാല്‍ ഇതില്‍ പെണ്‍കുട്ടിയുടേത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആയിരുന്നു. മുറിയില്‍ കയറി മണിക്കൂറുകള്‍ കഴിഞ്ഞും ഇരുവരും പുറത്തുവരാത്തതില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ കതകില്‍ ഏറെനേരം മുട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന്, ഹോട്ടലില്‍ സൂക്ഷിക്കുന്ന താക്കോല്‍ കൊണ്ട് റൂം തുറന്നുനോക്കിയപ്പോള്‍ ഇരുവരും മരിച്ചു കിടക്കുന്നതാണ് കണ്ടത്.

പെണ്‍കുട്ടിയുമായി അധ്യാപകന്‍ പ്രേമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ കുടുംബം നേരത്തേ ഇക്കാര്യം അറിഞ്ഞപ്പോള്‍ അതിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. കുട്ടിയെ ട്യൂഷന് പോകുന്നതില്‍നിന്ന് കുടുംബം വിലക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ ആധാര്‍ കാര്‍ഡ് അധ്യാപകന്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലില്‍ മുറിയെടുക്കാന്‍ വേണ്ടിയാണ് ഈ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചത്.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025