വാഷിങ്ടൺ: പോപ്പിന്റെ വേഷമണിഞ്ഞുള്ള എഐ ചിത്രം സാമൂഹ്യമാധ്യമമായ ട്രൂത്തിൽ പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് പിന്നാലെ പുതിയ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള നിർണായക ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപ് ചിത്രം പങ്കുവെച്ചത്. പോപ് ആകാൻ തനിക്ക് താത്പര്യമുണ്ടെന്ന് ദിവസങ്ങൾക്ക് മുൻപ് ട്രംപ് പറഞ്ഞിരുന്നു.
ട്രംപിന്റെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. സമ്മിശ്രപ്രതികരണമാണ് പോസ്റ്റിനോട് ഉപയോക്താക്കൾ നടത്തുന്നത്. ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. മാർപാപ്പയുടെ മരണത്തെ ട്രംപ് പരിഹസിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനങ്ങൾ ട്രംപിന് നേരെ ഉയർന്നിട്ടുണ്ട്. എന്നാൽ പോസ്റ്റ് തമാശയായി കാണണമെന്നാണ് ചില ഉപയോക്താക്കളുടെ അഭിപ്രായം.
Related News