പനാജി: ഗോവയിലെ ലൈരായ് ദേവി ക്ഷേത്രത്തില്‍ ശ്രീ ലൈരായ് സത്രക്കിടെയുണ്ടായ തിരക്കിലും പെട്ട് ആറു പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഗോവ മെഡിക്കല്‍ കോളേജിലും (ജി.എം.സി) മാപുസയിലെ നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
എന്നാല്‍, അപകട കാരണമോ മരിച്ചവരുടെ പേര് വിവരങ്ങളോ അറിവായിട്ടില്ല. വെള്ളിയാഴ്ചയാണ് സത്ര ആരംഭിച്ചത്. സത്ര എന്നത് അഗ്‌നിയുമായി ബന്ധപ്പെട്ട ചടങ്ങുള്ള വാര്‍ഷിക ഉത്സവമാണ്. അപടവിവരമറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗോവ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.
Related News