l o a d i n g

ബിസിനസ്

എച്ച് ടി ഐ പ്രൊഡക്ഷന്‍ ലാബ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

Thumbnail

നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റിയിലെ ഇലക്ട്രോണിക് പ്രൊഡക്ട് മാനുഫാക്ചറിംഗ് കമ്പനിയായ ഹോഗര്‍ ടെക്നോളജീസ് ആന്‍ഡ് ഇന്നൊവേഷന്‍സ് (എച്ച് ടി ഐ) പ്രൊഡക്ഷന്‍ ലാബ് ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി രാജീവാണ് ലാബ് ഉദ്ഘാടനം ചെയ്തത്. നേരത്തെ, നോളജ് സിറ്റി സന്ദര്‍ശിച്ചപ്പോള്‍ മന്ത്രി തന്നെയായിരുന്നു ഉത്പന്നങ്ങള്‍ ലോഞ്ച് ചെയ്തത്. ഇതിന്റെ സന്തോഷം മന്ത്രി പ്രകടിപ്പിച്ചു.

ഒരേസമയം നാല് തരത്തിലുള്ള ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍ വരെ നിര്‍മിക്കാന്‍ സാധിക്കുന്ന ലാബാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഹൈബ്രിഡ് സ്ട്രീറ്റ് ലൈറ്റ്, ഫ്ലഡ് ലൈറ്റ്, ഓക്സി ജനറേറ്റര്‍, എല്‍ ഇ ഡി ബള്‍ബുകള്‍, ഇ- ബൈസിക്കിള്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് പുതിയ ലാബില്‍ ഉത്പാദിപ്പിക്കുന്നത്. മാനുഫാക്ചറിംഗിന് പുറമെ പ്രൊഡക്ട് സര്‍വീസിംഗ്, ക്വാളിറ്റി ചെക്കിംഗ് തുടങ്ങിയവയും ലാബില്‍ നടക്കുന്നുണ്ട്. അതോടൊപ്പം, പുതിയ ഉത്പന്നങ്ങളുടെ കണ്ടെത്തലിനും ഗവേഷണങ്ങള്‍ക്കും സൗകര്യമൊരുക്കുന്ന റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് വിംഗും ലാബിന്റെ അനുബന്ധമായി പ്രവര്‍ത്തിക്കുന്നു.

നോളജ് സിറ്റി സി എഫ് പി എം ഒയും എച്ച് ടി ഐ ഡയറക്ടറുമായ ഡോ. നിസാം റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം എല്‍ എ, മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, ന്യൂനപക്ഷ കമ്മീഷന്‍ എ സൈഫുദ്ദീന്‍ ഹാജി, നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, എച്ച് ടി ഐ സി ഇ ഒ മുഹമ്മദ് നാസിം പാലക്കല്‍, ഡയറക്ടര്‍ മൂസ നവാസ് എം എസ് സംബന്ധിച്ചു.

ഫോട്ടോ: എച്ച് ടി ഐ പ്രൊഡക്ഷന്‍ ലാബ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025