l o a d i n g

ബിസിനസ്

ഇന്ത്യയിലെ ആദ്യത്തെ എജ്യുക്കേഷന്‍ മാള്‍ 'ഈഡിയു' മഞ്ചേരിയില്‍ ശനിയാഴ്ച തുറക്കും

Thumbnail

മഞ്ചേരി:അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പുതിയൊരു അധ്യായം തുറക്കാന്‍ മഞ്ചേരിയില്‍ ഇന്ത്യയിലെ ആദ്യത്തെ എജ്യുക്കേഷന്‍ മാളായ ഈഡിയു (Eedeeyou) ഒരുങ്ങി. മഞ്ചേരി കച്ചേരിപ്പടി സൈതാലിക്കുട്ടി ബൈപ്പാസില്‍ അറുപതിനായിരത്തിലതികം സ്‌ക്വയര്‍ ഫീറ്റില്‍ സജ്ജമാക്കിയ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം 2025 മെയ് 3,4 (ശനി, ഞായര്‍) ദിവസങ്ങളിലായി നടക്കും. മെയ് 3ന് രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഇന്ത്യയിലെ ആദ്യത്തെ എജ്യുക്കേഷന്‍ മാള്‍ നാടിന് സമര്‍പ്പിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങില്‍ വിവിധ സെഷനുകളിലായി രാഷ്ട്രീയ കലാ -സാഹിത്യ , സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അറിവിന്റെ അക്ഷരലോകത്തേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ മുതല്‍ വിദ്യാഭ്യാസ രംഗത്ത് ഗവേഷണം നടത്തുന്നവര്‍ക്ക് വരെയുള്ള എല്ലാവിഭാഗക്കാര്‍ക്കും സഹായകമാവുന്ന പുസ്തകങ്ങളും പഠന ഗവേഷണ സാമഗ്രികളും സേവനങ്ങളുമാണ് EeDeeyou മാളില്‍ സജ്ജമാകുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ജില്ലയിലെ പ്രവാസികള്‍ക്കിടയില്‍ സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ വില്ലേ മാജിക് എല്‍എല്‍പിയുടെ പ്രഥമ സംരഭമാണ് Eedeeyou.

ആദ്യഘട്ടത്തില്‍ കേരളത്തിലെ ഏറ്റവും വലിയ ബുക്ക് സ്റ്റോര്‍, സ്റ്റേഷനറി, എഡ്യൂക്കേഷണല്‍ ടോയിസ് സെന്റര്‍, വി ആര്‍ എക്‌സ്പീരിയന്‍സ് സെന്റര്‍, എജ്യു ടെയ്‌മെന്റ് സെന്റര്‍ ഫിലാറ്റലി & ഹോബി കോര്‍ണര്‍ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് സെന്റര്‍ എന്നിവയും, ലാബ് ഉല്‍പ്പന്നങ്ങള്‍, പഠനാവശ്യത്തിനുള്ള ഫര്‍ണിച്ചറുകള്‍, എജുക്കേഷണല്‍ ടോയ്‌സ്, മ്യൂസിക് ഇന്‍സ്ട്രുമെന്റ്, യൂണിഫോമുകള്‍, മൊബൈല്‍, കമ്പ്യൂട്ടര്‍ ഐ ടി ഉല്‍പ്പങ്ങള്‍, ഇ-ലൈബ്രറി, ഓണ്‍ലൈന്‍ ട്യൂഷന്‍, പ്രൊജക്റ്റ് ഗൈയ്ഡ് ലൈന്‍സ് സെന്റര്‍, ഫോറിന്‍ ലാഗ്വേജ് ട്രൈനിംഗ് സെന്റര്‍, എന്റര്‍ടൈയിന്‍മെന്റ് ഏരിയ തുടങ്ങി വിദ്യാഭ്യാസ ആവശ്യത്തിനായുള്ള എല്ലാവിധ സംവിധാനങ്ങളും ഘട്ടം ഘട്ടമായി ഒരു കുടക്കീഴില്‍ ലഭ്യമാവും

കൂടാതെ, ലോകോത്തര മാര്‍ക്കറ്റില്‍ ലഭ്യമായ മുഴുവന്‍ ഉല്‍പ്പന്നങ്ങളും വിദ്യാഭ്യാസ രംഗത്തെ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്ന ഇവന്റ് സെന്റര്‍, കരിയര്‍ കൗണ്‍സിലിംഗ് സെന്റര്‍, എഡ്യു ആപ്പുകളുടെ ഡെമോ സെന്റര്‍, ത്രീഡി തിയേറ്റര്‍, വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പ്രോജക്ട് ഗൈഡന്‍സ്, ട്രെയിനിങ് ഫെസിലിറ്റി സംബന്ധമായ എല്ലാവിധ സാധനങ്ങളും സാമഗ്രികകളും സേവനങ്ങളും ലഭ്യമാകുന്നതോടെ ഇന്ത്യയിലെ ആദ്യത്തെ സംമ്പൂര്‍ണ്ണ എജ്യുക്കേഷന്‍ മാള്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കും.

ഉദ്ഘാടന ചടങ്ങില്‍ എം.എല്‍.എമാരായ അഡ്വ.യു. എ ലത്തീഫ്, പി. ഉബൈദുള്ള, അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍, മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, പ്രതിപക്ഷ നേതാവ് മരുന്നന്‍ സാജിദ് ബാബു, വാര്‍ഡ് കൗണ്‍സിലര്‍ ബേബി കുമാരി തുടങ്ങിയവര്‍ പങ്കെടുക്കും. എഴുത്തും വായനയുമായി ബന്ധപ്പെട്ട വിവിധ സെഷനുകളിലായി നടക്കുന്ന ചര്‍ച്ചകളില്‍ എം. മുകുന്ദന്‍, എന്‍ എസ് മാധവന്‍, ബെന്യാമിന്‍, എന്‍ ഇ സുധീര്‍, മുഹമ്മദ് അബ്ബാസ്, സഹറു നുസൈബ കണ്ണനാരി, വിഎസ് കൈകസി, ദൃശ്യ പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി മെയ് 3ന് 7മണി മുതല്‍ 8മണിവരെ സുനിത നെടുങ്ങാടി നയിക്കുന്ന ഗസല്‍ സന്ധ്യയും, മെയ് 4ന് 6.30 മുതല്‍ 8.30വരെ കൊല്ലം ഷാഫി നയിക്കുന്ന ഗാനസന്ധ്യയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ സയ്യിദ് സഹല്‍ തങ്ങള്‍, മാനേജിംഗ് ഡയറക്ടര്‍ ജമാല്‍ ആനക്കയം, ഡയറക്ടര്‍മാരായ അബ്ദുസമദ് ടി, അലി കളത്തില്‍, നിസാര്‍ തെക്കന്‍, സിദ്ദീഖ് ടി.ടി, ഹുസൈന്‍ പി, ഹംസ പി, കുഞ്ഞുമുഹമ്മദ് പി എന്നിവര്‍ പങ്കെടുത്തു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025