l o a d i n g

ബിസിനസ്

സ്വര്‍ണ വിലിയില്‍ വന്‍ ഇടിവ്; അക്ഷയതൃതീയ ദിനത്തില്‍ കേരളത്തില്‍ റെക്കോര്‍ഡ് കച്ചവടം

Thumbnail

കൊച്ചി: അക്ഷയതൃതീയ ദിവസമായ ഇന്നലെ കേരളത്തിലെ ജ്വവലറികളില്‍ സ്വര്‍ണക്കച്ചവടം ഗംഭീരമായി നടക്കുന്നതിനിടെ സ്വര്‍ണവില ഇന്ന് കുത്തനെയിടിഞ്ഞു. അന്താരാഷ്ട്ര വ്യാപാര തര്‍ക്കങ്ങളില്‍ അയവുണ്ടാകുമെന്ന സൂചനകളാണ് സ്വര്‍ണവിലയില്‍ വലിയ ഇടിവുണ്ടാകാന്‍ കാരണം. സ്വര്‍ണം ഗ്രാമിന് 205 രൂപ കുറഞ്ഞ് 8,775 രൂപയിലെത്തി. പവന്‍ വില 1,640 രൂപ കുറഞ്ഞ് 70,200 രൂപയായി. റെക്കോഡ് വിലയായ പവന് 74,320 രൂപയിലെത്തിയ ശേഷമാണ് വില കുത്തനെ ഇടിഞ്ഞത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാനത്തോളം മികച്ച വരുമാനമാണ് ഇക്കുറി അക്ഷയതൃതീയ ദിനം ലഭിച്ചത്. കൂടിയ വിലയായിട്ടും സ്വര്‍ണം വാങ്ങുന്നവരുടെ വാങ്ങല്‍ ശേഷിയില്‍ കുറവൊന്നും ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിക്ക് ജ്വവലറികള്‍ തുറന്നപ്പോള്‍ തന്നെ സ്വര്‍ണം വാങ്ങാനെത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. മികച്ച വില്‍പ്പന ലഭിക്കുമെന്ന പ്രതീക്ഷയില്‍ എല്ലാതരം സ്വര്‍ണാഭരണങ്ങളും വ്യാപാരികള്‍ ഒരുക്കിവെച്ചിരുന്നു. കേരളത്തിലെ പന്ത്രണ്ടായിരത്തോളം ജ്വല്ലറികളിലേക്ക് 5 ലക്ഷത്തോളം കുടുംബങ്ങള്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയതായാണ് കണക്കാക്കുന്നതെന്നും പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള വ്യാപാരം നടന്നതായും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 1,500 കോടി രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണ വ്യാപാരം നടന്നതായിട്ടാണ് കണക്കാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യു.എസ്-ചൈന വ്യാപാര തര്‍ക്കങ്ങള്‍ക്ക് അയവുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞത്. വിവിധ രാജ്യങ്ങളുമായി ഉടന്‍ വ്യാപാര കരാറിലെത്തുമെന്ന് ഡൊണള്‍ഡ് ട്രംപിന്റെ വ്യാപാര പ്രതിനിധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വ്യാപാര ചര്‍ച്ചകള്‍ക്കായി യു.എസ് അധികൃതര്‍ സമീപിച്ചതായി ചൈനീസ് ടെലിവിഷനുകളും വാര്‍ത്ത നല്‍കിയിരുന്നു. ഇതിനു പിന്നാലെ നിക്ഷേപകര്‍ ഓഹരി വിപണി അടക്കമുള്ള മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ തേടിയതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ കുറവുണ്ടായതാണ് വിലയില്‍ മാറ്റത്തിനു കാരണം.

വ്യാപാര തര്‍ക്കങ്ങള്‍ മുറുകിയതോടെ ആളുകള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ പരിഗണിച്ചതും കേന്ദ്രബാങ്കുകള്‍ വാങ്ങല്‍ വര്‍ധിപ്പിച്ചതും കഴിഞ്ഞ മാസം സ്വര്‍ണവിലയെ റെക്കോഡിലെത്തിച്ചിരുന്നു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025